ഗുരുവായൂരിലെ പ്രസാദ ഊട്ട്; മാറ്റങ്ങൾ പിൻവലിക്കണമെന്ന് ക്ഷേത്രം തന്ത്രി

GURUVAYOOR-TEMPLE
SHARE

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടില്‍ ദേവസ്വം ബോര്‍ഡ് വരുത്തിയ മാറ്റം പിന്‍വലിക്കണമെന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്. ഇക്കാര്യം ഉന്നയിച്ച് ദേവസ്വം മന്ത്രിയ്ക്കും കമ്മിഷണര്‍ക്കും നല്‍കി. ക്ഷേത്രത്തിലെ പ്രസാദ ഊട്ടില്‍ അഹിന്ദുക്കള്‍ക്കും പങ്കെടുക്കാമെന്നായിരുന്നു ദേവസ്വം തീരുമാനം. 

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഊട്ടുപുരയിലായിരുന്നു നേരത്തെ പ്രസാദ ഊട്ട് നല്‍കിയിരുന്നു. നിലവില്‍, ക്ഷേത്രത്തിനു പുറത്തുള്ള ഹാളിലേയ്ക്കു മാറ്റി. അതുക്കൊണ്ടുതന്നെ പ്രസാദ ഊട്ട് ആര്‍ക്കു വേണമെങ്കിലും കഴിക്കാമെന്നായിരുന്നു ദേവസ്വത്തിന്റെ നിലപാട്. ഇങ്ങനെ, പ്രസാദ ഊട്ട് പുറത്തേയ്ക്കു മാറ്റിയത് ആചാരലംഘനമാണെന്ന് തന്ത്രി ചേന്നാസ് നാരായണന്‍ നന്പൂതിരിപ്പാടിന്റെ കത്തില്‍ പറയുന്നു. ദേവസ്വം മന്ത്രിയ്ക്കും കമ്മിഷണര്‍ക്കും അഡ്മിനിസ്ട്രേറ്റര്‍ക്കും കത്ത് കൈമാറി. ദേവസ്വം ഭരണസമിതി ഇത്തരം തീരുമാനം എടുക്കും മുന്പ് തന്ത്രിയോട് ആലോചിക്കേണ്ടതായിരുന്നു. ക്ഷേത്രാചാരങ്ങള്‍ പാലിക്കാതെ പ്രസാദ ഊട്ട് നല്‍കുന്നതിന് എതിരെ ചില ഭക്തസംഘടനകളും അസംതൃപ്തി അറിയിച്ചിട്ടുണ്ട്. നേരത്തെ ചെമ്പൈസംഗീതോല്‍സവം ക്ഷേത്രത്തിന് പുറത്തേയ്ക്കു മാറ്റിയിരുന്നു. 

അപ്പോഴെല്ലാം ക്ഷേത്രാചാര മര്യാദകള്‍ പാലിച്ചിട്ടുണ്ട്. എന്നാല്‍, പ്രസാദ ഊട്ടിന്റെ കാര്യത്തില്‍ ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം, എടുത്ത തീരുമാനത്തില്‍ നിന്ന് ദേവസ്വം പിന്നോട്ടു പോകാന്‍ സാധ്യതയില്ലെന്ന് അറിയുന്നു. കഴിഞ്ഞ ദിവസം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തൃശൂരില്‍ എത്തിയപ്പോഴും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.

MORE IN CENTRAL
SHOW MORE