കണങ്ങാട് പാലം നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കാൻ ഉത്തരവ്

kannagattu-bridge
SHARE

കൊച്ചി തേവരയിൽ കുമ്പളം കായലിന് കുറുകെ 74കോടി രൂപ ചിലവഴിച്ചു പിഡബ്യുഡി നിർമ്മിച്ച  കണ്ണങ്ങാട്ട് പാലം നിർമാണത്തിലെക്രമക്കേട് സംബന്ധിച്ച് ത്വരിതാനേഷണം നടത്താൻ മുവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് . പാലത്തിന്റെ കോണ്‍ക്രീറ്റ് ഗുണനിലവാരം പുലര്‍ത്തുന്നതല്ലെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം . എറണാകുളം ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പാലം നിര്‍മിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു.

പാലം നിര്‍മാണത്തിനായി തയ്യാറാക്കിയ കോണ്‍ക്രീറ്റിന്റെ ഗുണനിലവാര പരിശോധന നടത്തി  പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് ബ്ഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരും  കരാറുകാരും ചേര്‍ന്ന് അട്ടിമറിച്ചെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. അംഗീകാരമില്ലാത്ത ഒരു സ്വകാര്യ ലാബിന്റെ  ഗുണനിലവാര റിപ്പോര്‍ട്ട് പകരം ഹാജരാക്കിയാണ് പാലം നിര്‍മാണം തുടരാന്‍ കരാറുകാര്‍ അനുമതി നേടിയത്. ഇതെല്ലാം  മറച്ചു വെച്ച് പൂര്‍ണമായും നിർമ്മാണം പൂർത്തീകരിക്കാത്ത  പാലത്തിന്റെ ഉത്ഘാടനം  2017സെപ്റ്റംബർ 25ന്  നടത്തുകയും ചെയ്തു.   അപ്രോച്ച്  റോഡിന്റ നിർമ്മാണത്തിനുള്ളസ്ഥലം ഇന്നേ വരെ ഏറ്റെടുക്കാത്തതിനാൽ ഈ പാലത്തിലുടെ  പൂർണ്ണ തോതിലുള്ള വാഹന ഗതാഗം  ഇനിയും ആരംഭിച്ചിട്ടില്ല. ദേശീയപാത ബൈപ്പാസിലെയും  തോപ്പുംപടിവഴിയുള്ള ദേശീയപാതയിലെയും ഗതാഗതകുരുക്ക് ഒഴിവാക്കാനായാണ് പുതിയപാലം നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് പാലം നിര്‍മാണം കരാര്‍ നല്‍കിയത് . തുടര്‍ന്ന് സ്വകാര്യ കമ്പനിക്ക് 18 ശതമാനം അധിക തുക നല്‍കിയാണ് പാലം പൂര്‍ത്തീകരിച്ചതെന്നുമാണ് ആക്ഷേപം . ഇതുസംബന്ധിച്ച്  ജൂണ്‍7നകം ത്വരിത പരിശോധന പൂര‍്ത്തീകരിച്ച്  റിപ്പോര്‍ട്ട് നല‍്കാന്‍ എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിയ്ക്ക് വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കി.

MORE IN CENTRAL
SHOW MORE