പൂരങ്ങളുടെ പൂരത്തിന് നാളെ കൊടിയേറ്റം

trissur-pooram2
SHARE

തൃശൂര്‍ പൂരത്തിന് നാളെ കൊടികയറും. പൂരം വെടിക്കെട്ട് കഴിഞ്ഞ വര്‍ഷത്തേതു പോലെ മാറ്റമില്ലാതെ നടക്കും. ക്രമീകരണങ്ങള്‍ അവസാനഘട്ടത്തിലാണ്.

തിരുവമ്പാടി ക്ഷേത്രത്തിന് മുമ്പില്‍ നിന്ന്: തൃശൂര്‍ പൂരത്തിന് ആദ്യം കൊടികയറും തിരുമ്പാടി ക്ഷേത്രത്തിലാണ് രാവിലെ 11.30നും പന്ത്രണ്ടിനും മധ്യേയാണ് കൊടികയറ്റം. പാറമേക്കാവ് ക്ഷേത്രത്തിന് മുമ്പില്‍ നിന്ന്: പാറമേക്കാവ് ക്ഷേത്രത്തില്‍ പന്ത്രണ്ടിനും 12.15നും മധ്യേ കൊടിയേറ്റം. പിന്നെ, ദേശങ്ങളെല്ലാം പൂരാവേശത്തിലാകും. പന്തലിന് മുമ്പില്‍ നിന്ന്; സ്വരാജ് റൗണ്ടില്‍ മൂന്നു പന്തലുകള്‍ ഉയരുകയാണ്. രൂപത്തിലും വെളിച്ചത്തിലും പുതുമയുള്ള പരീക്ഷണങ്ങള്‍ ഇക്കുറിയും ഉണ്ടാകും. തെക്കേഗോപുര നട: ആയിരത്തോളം വാദ്യകലാകാരന്‍മാര്‍. തൊണ്ണൂറിലധികം ആനകള്‍. പൂരപറമ്പില്‍ ഏപ്രില്‍ 25ന് കാഴ്ചയുടേയും മേളത്തിന്റേയും ഉല്‍സവം അരങ്ങേറും. തിരുവമ്പാടി ശിവസുന്ദറിന്റെ അസാന്നിധ്യം മാത്രം പൂരപറമ്പില്‍ നിഴലിച്ചു നില്‍ക്കും. 

ചമയത്തിന്റെ മുന്നില്‍ നിന്ന്: പൊന്നിന്‍ തിളക്കമുള്ള കുമിളകളുമായി നെറ്റിപ്പട്ടം വെട്ടിത്തിളങ്ങും. ഇളംകാറ്റായി വെണ്‍ചാമരം ആനപ്പുറത്തുയരും. നിറങ്ങള്‍ വാരിവിതറി കുടമാറ്റം. പൂരനഗരം കാത്തിരിക്കുകയാണ്. മുപ്പത്തിയാറു മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന കാഴ്ചയുടെ ഉല്‍സവത്തിനായി.

MORE IN CENTRAL
SHOW MORE