പൂരത്തിന് പൊലിമയേകാൻ നെറ്റിപ്പട്ടങ്ങൾ

nettipattamvh
SHARE

പൂരപറമ്പുകള്‍ക്ക് സ്വര്‍ണകാന്തി പകരുന്ന ഒന്നാണ് നെറ്റിപ്പട്ടം. നൂറോളം നെറ്റിപ്പട്ടങ്ങളാണ് തൃശൂരില്‍ ഓരോ വര്‍ഷവും നിര്‍മിക്കുന്നത്. ഒരു നെറ്റിപ്പട്ടത്തില്‍ എത്ര സ്വര്‍ണ കുമിളകളുണ്ടെന്ന് എണ്ണിയാല്‍ തീരില്ല. 

തീവെട്ടി പന്തത്തിന്റെ വെളിച്ചത്തില്‍ ആനയുടെ നെറ്റിയില്‍ തിളങ്ങും ഈ നെറ്റിപ്പട്ടങ്ങള്‍. പൂരങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ള പൂരപ്രേമിയെ വലയ്ക്കുന്നത് ഒരു ചോദ്യമാണ്. നെറ്റിപ്പട്ടത്തില്‍ എത്ര കുമിളകളുണ്ട്?.. ഒറ്റയടിയ്ക്ക് ഉത്തരം പറയാന്‍ ചുരുക്കം പേരേയുള്ളൂ. എണ്ണായിരത്തി എണ്ണൂറ്റിയെട്ടാണ് കുമിളകളുടെ എണ്ണം. ചൂരല്‍പൊലി, വണ്ടോട് , നാഗപ്പടം എന്നിങ്ങനെ മൂന്നു തരണം നെറ്റിപ്പട്ടങ്ങളാണ് നിര്‍മിക്കുന്നത്. കേരളത്തില്‍തന്നെ ഏറ്റവും കൂടുതല്‍ നെറ്റിപ്പട്ടങ്ങള്‍ നിര്‍മിക്കുന്നത് തൃശൂരിലാണ്. ആനയുടെ തലേക്കെട്ട് എന്നറിയപ്പെടുന്ന നെറ്റിപ്പട്ടങ്ങള്‍ ഓരോ വര്‍ഷവും പുതിയത് നിര്‍മിക്കും. കാരണം, തൃശൂര്‍ പൂരം കഴിഞ്ഞാല്‍ സംസ്ഥാനത്തെ മറ്റു ക്ഷേത്രങ്ങളിലെ പൂരങ്ങള്‍ക്ക് തൃശൂരില്‍ നിന്നാണ് നെറ്റിപ്പട്ടങ്ങള്‍ പോകുക. 

തിടമ്പേറ്റുന്ന ആനയ്ക്ക് പ്രത്യേക നെറ്റിപ്പട്ടങ്ങളാണ്. കൂട്ടാനകള്‍ക്ക് വേറേയും. സ്വര്‍ണം പൂശി തേച്ചു മിനുക്കി, കുമിളകള്‍ വച്ചുപിടിക്കാന്‍ നാളേറെയെടുക്കും. പൂരത്തിന് മാസങ്ങള്‍ക്കും മുമ്പേ നിര്‍മാണം തുടങ്ങും. തൃശൂര്‍ പൂരത്തിന്റെ മുഖ്യആകര്‍ഷണമായ കുടമാറ്റത്തിന് നെറ്റിപ്പട്ടം ചൂടിയ കൊമ്പന്‍മാര്‍ മാറ്റ് കൂട്ടും. 

MORE IN CENTRAL
SHOW MORE