സിഐടിയു സമരത്തിനെതിരെ തൊഴിലാളി കൂട്ടായ്മ രംഗത്ത്

citu
SHARE

കോലഞ്ചേരി സിന്തൈറ്റിൽ സിഐടിയു സമരത്തിനെതിരെ തൊഴിലാളികളുടെ കൂട്ടായ്മ രംഗത്ത്. സേവ എന്ന സംഘടനയ്ക്ക് രൂപം നൽകിയ തൊഴിലാളികൾ മാനേജ്മെന്‍റിനെ പിന്തുണച്ച് പ്രകടനം നടത്തി. സിഐടിയു സമരം കമ്പനിയെ തകർക്കാനാണെന്നും ആരോപണം. 

യൂണിയൻ പ്രതിനിധികളായ തൊഴിലാളികളെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചും ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും ആരോപിച്ചുമാണ് സിഐടിയുവിന്‍റെ സമരം. 1500 ലേറെ തൊഴിലാളികളിൽ 60 പേരാണ് പത്ത് ദിവസമായി തുടരുന്ന സമരത്തിലുള്ളത്. കമ്പനി ലോക്കൗട്ടിലേക്ക് നീങ്ങുന്ന സ്ഥിതി വന്നതോടെ കമ്പനിയിലെ മറ്റ് തൊഴിലാളികൾ സംഘടിച്ചു. രാഷ്ട്രീയം ഒഴിവാക്കി തൊഴിലാളി ക്ഷേമത്തിനായി സേവ എന്ന സംഘടന രൂപീകരിച്ചു. സേവയുടെ നേതൃത്വത്തിലാണ് നൂറ് കണക്കിന് തൊഴിലാളികൾ സിഐടി യുവി നെതിരെ രംഗത്തുവന്നത്.

സമരം സ്ഥാപനത്തിന്‍റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് മുഖ്യമന്ത്രിയെ ഉൾപ്പെടെ അറിയിച്ചിട്ടും ഫലമുണ്ടായില്ല.സി ഐ ടി യു സമരത്തെ പൂർണമായും തള്ളി കമ്പനിയുടെ നിലനിൽപ്പിനായി പോരാടാനാണ് ഭൂരിഭാഗം തൊഴിലാളികളുടെ തീരുമാനം. 

MORE IN CENTRAL
SHOW MORE