രോഗികള്‍ക്ക് സാന്ത്വനമായി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ സംഗീതവിരുന്ന്

p-mohandas-t
SHARE

രോഗികള്‍ക്ക് സാന്ത്വനമായി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ സംഗീതവിരുന്ന്. എറണാകുളം ജനറല്‍ ആശുപത്രിയിലെ സാന്ത്വനസംഗീതം പരിപാടിയിലാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹനദാസ് ഗായകനായെത്തിയത്. 

രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന സംഗീതവിരുന്നാണ് പി.മോഹനദാസും സംഘവും രോഗികള്‍ക്കായി ഒരുക്കിയത്.  കൊച്ചി ബിനാലെ ഫൗണ്ടേഷന്റെയും മെഹബൂബ് മെമ്മോറിയല്‍ ഒാര്‍ക്കസ്ട്രയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പി.മോഹനദാസും സഹോദരങ്ങളുമാണ് ഗാനങ്ങള്‍ ആലപിച്ചത്. 

ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ രോഗികള്‍ക്കായി അന്‍പതിനായിരം രൂപയുടെ ധനസഹായവും കൈമാറി. പാട്ടുകേള്‍ക്കാനെത്തിയവര്‍ക്കെല്ലാം മധുരവിതരണവും നടത്തിയാണ് സംഘം മടങ്ങിയത്. 

MORE IN CENTRAL
SHOW MORE