തൃശൂര്‍ ശക്തന്‍തമ്പുരാന്‍ മാര്‍ക്കറ്റില്‍ ശുചിമുറികള്‍ പണിയാനുള്ള നീക്കം തടഞ്ഞു

thrissur-market-t
SHARE

തൃശൂര്‍ ശക്തന്‍തമ്പുരാന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ഒരു ഡസന്‍ ശുചിമുറികള്‍ പണിയാനുള്ള കോര്‍പറേഷന്റെ നീക്കം വ്യാപാരികള്‍ തടഞ്ഞു. മാര്‍ക്കറ്റിന്റെ കവാടത്തില്‍തന്നെ ശുചിമുറികള്‍ പണിയാന്‍ സമ്മതിക്കില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

ശക്തന്‍തമ്പുരാന്‍ പച്ചക്കറി മാര്‍ക്കറ്റിന്റെ കവാടത്തില്‍തന്നെ യൂണിന്‍ ഓഫിസുകളും ശുചിമുറികളും പണിയനായിരുന്നു പദ്ധതി. യൂണിയന്‍ ഓഫിസുകള്‍ പണിയുന്നതിനോട് വ്യാപാരികള്‍ക്ക് എതിര്‍പ്പില്ല. പക്ഷേ, മുകളില്‍ യൂണിയന്‍ ഓഫിസും താഴെ ശുചിമുറികളുമെന്ന പദ്ധതി നടപ്പില്ലെന്ന് വ്യാപാരികള്‍ പറയുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോര്‍പറേഷന്‍ തുടങ്ങിയിരുന്നു. സംഘടിച്ചെത്തിയ വ്യാപാരികള്‍ നിര്‍മാണം തടഞ്ഞു. കരാറുകാരനെ മടക്കിവിട്ടു. വ്യാപാരികളുമായി ആലോചിക്കാതെയാണ് ഈ നിര്‍മാണമെന്നാണ് ആക്ഷേപം. സി.പി.എം അനുഭാവികളായ വ്യാപാരികളും കോര്‍പറേഷനെതിരെ നിലപാട് എടുത്തു. . തൊട്ടടുത്ത് ജലഅതോറിറ്റിയുടെ ശുദ്ധജല വിതരണ ടാങ്കുണ്ട്. ശുചിമുറികള്‍ പണിയുന്നത് ശുദ്ധജല വിതരണ ടാങ്കിനെ ബാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. 

പദ്ധതിയുമായി മുന്നോട്ടുപോയാല്‍ പ്രക്ഷോഭം തുടരുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. അതേസമയം, പദ്ധതിയുമായി മുന്നോട്ടു പോകാനാണ് കോര്‍പറേഷന്റെ തീരുമാനം.

MORE IN CENTRAL
SHOW MORE