ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി വ്യാപക നാശനഷ്ടം

pipe-leak
SHARE

കോട്ടയം വൈക്കം മറവന്തുരുത്ത് പഞ്ചായത്തില്‍ വീണ്ടും ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി വ്യാപക നാശനഷ്ടം. തുടര്‍ച്ചയായി പൊട്ടുന്ന പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് പൈപ്പ് വീണ്ടും  തകര്‍ന്നത്.

പതിനഞ്ചാം തവണയാണ് ഇവിടെ പൈപ്പ് പൊട്ടുന്നത്. വൈദ്യുതി ലൈനോളം ഉയരത്തില്‍ വെള്ളം ഉയര്‍ന്നു. ആറ് വീടുകളിലും മൂന്ന് വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി. വീടുകളിലെ കിണറുകളില്‍ ചെളിവെള്ളം നിറഞ്ഞു. ആലപ്പുഴയിലേക്ക് വെള്ളംകൊണ്ടുപോകുന്ന വലിയ പൈപ്പാണ് പൊട്ടിയത്. ഈ ഭാഗത്ത് പൈപ്പ് തുടര്‍ച്ചയായി പൊട്ടുന്നതുകാരണം പുതിയ പൈപ്പിടുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും പൊട്ടിയത്. തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

ഒരു മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നതിനുപകരം പൂര്‍ണതോതില്‍ പമ്പിങ് നടത്തിയതാണ് അപകടത്തിനുകാരണമായതെന്നും പരാതിയുണ്ട്. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN CENTRAL
SHOW MORE