കല്ലാർമുട്ടി അണക്കെട്ടിൽ ഹൈഡൽ ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു

kallrkutty-tourisum
SHARE

ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തില്‍ നാല് പെഡല്‍ ബോട്ടുകളാണ് അണക്കെട്ടിലെത്തിച്ചിരിക്കുന്നത്.  കെഎസ്ഇബി ഹൈഡല്‍ ടൂറിസവും മുതിരപ്പുഴ ടൂറിസം ഡവലപ്മെന്‍റ് സൊസൈറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ചെങ്കുളം,മാട്ടുപ്പെട്ടി,ആനയിറങ്കല്‍,കുണ്ടള അണക്കെട്ടുകള്‍ക്ക് പുറമേയാണ് കല്ലാര്‍ക്കുട്ടി അണക്കെട്ടിലും ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിക്കുന്നത്. ജില്ലയിലെ മറ്റ് ഹൈഡല്‍ ടൂറിസം പദ്ധതികളെ അപേക്ഷിച്ച് ദേശിയപാതയോരത്ത് സ്ഥിതിചെയ്യുന്ന ടൂറിസം പദ്ധതി എന്ന പ്രത്യേകതയാണ് കല്ലാര്‍ക്കുട്ടി പദ്ധതിക്കുള്ളത്. അടിമാലി കുമളി ദേശിയപാതയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ ഇടുക്കി അണക്കെട്ട് സന്ദര്‍ശിച്ച് മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികളെ കല്ലാര്‍ക്കുട്ടിയിലേക്ക് ആകര്‍ഷിക്കാനാകും. ആദ്യഘട്ടത്തില്‍ നാല് പെഡല്‍ ബോട്ടുകളാണ് അണക്കെട്ടിലെത്തിച്ചത്. ബോട്ട് ജെട്ടിയുടെ നിര്‍മാണം ഉള്‍പ്പെടെ അണക്കെട്ടില്‍ പുരോഗമിക്കുകയാണ്. 

അണക്കെട്ടിനോട് ചേര്‍ന്ന് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഏറ് മാടവും പൂന്തോട്ടവും സജ്ജമാക്കുന്നുണ്ട്. കുട്ടവഞ്ചികള്‍,ശിക്കാര്‍,ചങ്ങാടം തുടങ്ങിയവയും പദ്ധതിയുടെ തുടര്‍ച്ചയായി അണക്കെട്ടിലെത്തും.അയ്യപ്പന്‍മലയും ഇഞ്ചത്തൊട്ടിമലയും ഉള്‍പ്പെടെ 16 വ്യൂപോയന്‍റുകളാണ് കല്ലാര്‍ക്കുട്ടിയ്ക്ക് സമീപ പ്രദേശങ്ങളിലുള്ളത്. ഈ പ്രദേശങ്ങളെയും പുതിയ പദ്ധതിയുമായി ചേര്‍ത്ത് നിര്‍ത്താനാണ് ഹൈഡല്‍ ടൂറിസം വകുപ്പിന്‍റെ തീരുമാനം. ഈ മാസം അവസാനത്തോടെ ബോട്ടിങ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

MORE IN CENTRAL
SHOW MORE