പുതുവൈപ്പ് എൽപിജി സംഭരണശാലയുടെ നിർമാണം ഉടനെന്ന് ഐഒസി

puthuvype-lpg
SHARE

സർക്കാരിന്റെ അനുമതി കിട്ടിയാലുടൻ പുതുവൈപ്പ് എൽപിജി സംഭരണശാലയുടെ നിർമാണം ആരംഭിക്കുമെന്ന് ഐഒസി. ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ടുള്ള നിയമപരമായ തടസങ്ങളെല്ലാം നീങ്ങി. ഏത് തരത്തിലുള്ള പ്രതിഷേധമുണ്ടായാലും പദ്ധതിയിൽ നിന്ന് ഇനി പിന്നോട്ടില്ലെന്നും ഐഒസി വ്യക്തമാക്കി. എൽപിജി ഇറക്കുമതി ടെർമിനൽ പദ്ധതിക്കായുള്ള മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ ജെട്ടിയുടെ നിർമാണം പുതുവൈപ്പിൽ പൂർത്തിയായി വരുന്നു.

പുതുവൈപ്പിലെ ഐഒസിയുടെ നിർദിഷ്ട എൽപിജി സംഭരണശാലയുടെ നിർമാണം തുടരാൻ ഹരിത്ര ട്രിബ്യൂണലിന്റേയും സുപ്രീംകോടതിയുടേയും അടക്കം അനുമതി ലഭിച്ചിട്ട് രണ്ട് മാസത്തിലധികം പിന്നിട്ടിട്ടും നിർമാണം പുനരാരംഭിച്ചിട്ടില്ല. ജനകീയപ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ട നിർമാണം പുനരാരംഭിക്കാൻ സർക്കാരിന്റെ സഹായം വേണം. ജനങ്ങളുടെ പ്രതിഷേധം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സർക്കാരുമായി ചർ്ച്ച ചെയ്ത് തീരുമാനമെടുക്കുകയാണ്. സർക്കാർ അനുമതി ലഭിച്ചാൽ ഏത് നിമിഷവും നിർമാണം പുനരാരംഭിക്കും. നിർമാണം വൈകിപ്പിക്കുന്നത് കാരണം വൻ സാമ്പത്തികനഷ്ടമായ ഐഒസിക്ക് ഉണ്ടായിരിക്കുന്നത്. ഏത് തരത്തിലുള്ള സമ്മർദമുണ്ടായാലും പുതുവൈപ്പ് പദ്ധതിയിൽ നിന്ന് ഇനി പിന്മാറില്ലെന്നും ഐഒസി വ്യക്തമാക്കി . 

715 കോടി രൂപയുടെ പദ്ധതിയാണ് പുതുവൈപ്പിലേത്. ഇതിൽ 225 കോടി രൂപ ചെലവിട്ടാണ് എൽപിജി ഇറക്കുമതി ചെയ്യാനുള്ള മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ െ‍ജട്ടി നിർമിച്ചത്. ടെര‍്മിനലിന്റെ നിർമാണം പൂർത്തിയാകാതെ ജെട്ടി ഉപയോഗിക്കാൻ സാധിക്കില്ല. രാജ്യാന്തരസുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് സംഭരണശാല നിർമിക്കുന്നത്. അതിനാൽ തന്നെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ല. പദ്ധതിപ്രദേശത്തെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങൾ പരിഗണനയിലില്ലെന്നും ഐഒസി വ്യക്തമാക്കി. അതേസമയം ജനവാസമേഖലയിൽ നിർമാക്കാനൊരുങ്ങുന്ന എൽപിജി സംഭരണകേന്ദ്രത്തിനെതിരെ കഴിഞ്ഞ 420 ദിവസമായി പ്രദേശവാസികൾ സമരത്തിലാണ്

MORE IN CENTRAL
SHOW MORE