കപ്പലിൽ നിന്ന് മലയാളി യുവാവിനെ കാണാതായി

kochi man missing 1
SHARE

ആദ്യമായി കപ്പലില്‍ ജോലിക്കു പോയ മകന് എന്തുസംഭവിച്ചുവെന്നറിയാതെ വിഷമിക്കുകയാണ് കൊച്ചിയിലെ ഒരു കുടുംബം. ചൈനയില്‍ നിന്നു അമേരിക്കയ്ക്കു പോയ എം.വി.ഷഹർസ്താനി എന്ന ചരക്കുകപ്പലില്‍ നിന്ന് മലയാളി യുവാവിനെ കാണാതായതായി വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചു. കപ്പലിലെ ഇലക്ട്രിക് ടെക്നിക്കൽ ഓഫിസർ ട്രെയ്നിയും എറണാകുളം കാക്കനാട് സ്വദേശിയുമായ  അശ്വിന്‍കുമാര്‍ ഹരിയെയാണ് യാത്രയ്ക്കിടെ കാണാതായത്.  

കാക്കനാട് ലിങ്ക് വാലിയിലെ വീട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ ഈ അച്ഛനും അമ്മയും കാത്തിരിക്കുകയാണ്. ആദ്യമായി കപ്പലില്‍ ജോലിക്ക് പോയ ഏകമകന് എന്തുപറ്റിയെന്ന് അറിയാന്‍. ഇരുപത്തിയൊന്‍പതാം തീയതിമുതല്‍ അശ്വിനെ കാണാനില്ലെന്ന് മാത്രമാണ് ചരക്കുകപ്പലിന്റെ ഉടമസ്ഥരായ ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിങ് മാനേജ്മെന്റ് അറിയിച്ചത്.

തൃക്കാക്കര എന്‍ജിനിയറിങ് കോളജില്‍ നിന്ന് ബിടെക് പാസായ ശേഷം കഴിഞ്ഞ മാസം ആറിനാണ് ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് കമ്പനിയില്‍ അശ്വിന്‍ ജോലിയില്‍ കയറിയത്.

MORE IN CENTRAL
SHOW MORE