ദേശീയ താരങ്ങളുടെ പരിശീലന കളരിയായി തൊടുപുഴ

sports-academy
SHARE

സംസ്ഥാന ദേശീയ തലത്തില്‍ നേട്ടങ്ങള്‍ വാരിക്കൂട്ടിയ ഒട്ടേറെ താരങ്ങളുടെ പരിശീലന കളരിയാണ് തൊടുപുഴയിലെ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് വെല്‍ഫെയര്‍ അസോസിയേഷന്‍. പരുക്കേല്‍ക്കുന്ന കായികതാരങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ചികില്‍സ നല്‍കാന്‍ സ്പോര്‍ട്സ് ആശുപത്രിയും അസോസിയേഷന്റെ കീഴിലുണ്ട്.

അഞ്ച് കേന്ദ്രങ്ങളിലായി അഞ്ഞൂറിലേറെ താരങ്ങള്‍ക്ക് ഫുട്ബോള്‍ പരിശീലനം.  മുന്‍ ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് മുതല്‍ സന്തോഷ് ട്രോഫി താരങ്ങളായ സനൂഷ് രാജ്, ജസ്റ്റിന്‍ സ്റ്റീഫന്‍ ജൂനിയര്‍ ഇന്ത്യന്‍ താരം എസ് രാഹുല്‍ മുഹമ്മദന്‍സ്– മുംബൈ എഫ് സി ടീമുകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ജെറോം സെബാസ്റ്റ്യന്‍, കെ.ജെ ഷമീര്‍ ഇങ്ങനെ പോകുന്നു അസോസിയേഷന്‍ പരിശീലനകളരിയുടെ സംഭാവനകള്‍. ഫുട്ബോളില്‍ ദേശീയ റഫറിയായ  പി എച്ച് ജഹാനും ഇവിടെ കളിച്ചുവളര്‍ന്നതാണ്.  തൊടുപുഴയില്‍ പാട്ടത്തിനെടുത്ത രണ്ടേക്കര്‍ സ്ഥലത്ത് സ്വന്തമായി ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മാണം അവസാന ഘട്ടത്തിലാണ്. 

സ്പോര്‍ട്സ് ആശുപത്രിയും കായിക താരങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയും അസോസിയേഷന്‍ ആരംഭിച്ചു. വിലക്കുറവില്‍ സ്പോര്‍ട്സ് ഉപകരണങ്ങള്‍ ലഭിക്കുന്ന  ഷോറൂം അടുത്തമാസം തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിക്കും. കളിക്കളത്തിനകത്തും പുറത്തും കായികതാരങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് തൊടുപുഴ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് വെല്‍ഫെയര്‍ അസോസിയേഷന്‍ .

MORE IN CENTRAL
SHOW MORE