നിർധന കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കി അമ്മക്കിളിക്കൂട് പദ്ധതി

ammakkillikkoodu
SHARE

ഇരുപത്തിയഞ്ച് നിർധന കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കി ആലുവ നിയസഭ മണ്ഡലത്തിലെ അമ്മക്കിളിക്കൂട് പദ്ധതി. അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഭവന നിർമാണ പദ്ധതിയിലെ ഇരുപത്തിയഞ്ചാം വീടിന്റെ തറക്കല്ലിടൽ  നടൻ മമ്മൂട്ടി നിർവഹിച്ചു.

അശോകപുരം സ്വദേശിനി സൗദാബീവിയ്ക്കായി നിർമിക്കുന്ന വീടിനാണ് മമ്മൂട്ടി തറക്കല്ലിട്ടത്. സാമൂഹ്യ പ്രവർത്തകരും കരുണവറ്റാത്ത മനുഷ്യസ്നേഹികളും ഒന്നിച്ചാൽ രണ്ടോ മൂന്നോ വർഷം കൊണ്ട്  േകരളത്തിലെ മുഴുവൻ ഭവനരഹിതർക്കും വീട് നിർമിച്ചു നൽകാനാകുമെന്ന് മമ്മൂട്ടി പറഞ്ഞു.

സമ്പന്നരായ വ്യക്തികളുമായും സ്ഥാപനങ്ങളുമായും ചേർന്നാണ് ആലുവ എംഎൽഎ അൻവർ സാദത്തിൻറെ നേതൃത്വത്തിൽ അമ്മക്കിളിക്കൂട് പദ്ധതി നടപ്പാക്കുന്നത്.

MORE IN CENTRAL
SHOW MORE