നിക്ക് ഉട്ടിന് അക്ഷര നഗരിയുടെ വരവേല്‍പ്

Nick-ut
SHARE

ലോകപ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് നിക്ക് ഉട്ടിന് അക്ഷര നഗരിയുടെ വരവേല്‍പ്.   വിയറ്റ്നാം യുദ്ധത്തിന്‍റെ ഭീകരത ലോകമനസാക്ഷിയ്ക്ക് മുന്നിലെത്തിച്ച  അദ്ദേഹം  കോട്ടയത്തെ മലയാള മനോരമ യൂണിറ്റും സന്ദര്‍ശിച്ചു.   

  

രാവിലെ  ഏഴുമണിയോടെ കോട്ടയത്തെ ചെറിയ പള്ളിയിലെത്തിയ നിക് ഉട്ട്  പള്ളിയുടെ പൈതൃകത്തെപ്പറ്റിയും ചരിത്രപ്രാധാന്യത്തെപ്പറ്റിയും ചോദിച്ച് മനസിലാക്കി. തുടര്‍ന്ന് വലിയ പള്ളിയും താഴത്തങ്ങാടി ജുമാ മസ്ജിദും സന്ദര്‍ശിച്ചു. എഴുത്തുകാരി കെ.ആര്‍ മീര കോട്ടയത്തിന്‍റെ ചരിത്രം അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു. ഇവിടം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം നിക്ക് ഉട്ട് മനോരമ ന്യൂസിനോട് പങ്കുവച്ചു.

തുടര്‍ന്ന് മലയാള മനോരമ യൂണിറ്റിലെത്തിയ നിക്ക് ഉട്ടിനെ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു,  മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു, ഡെപ്യൂട്ടി എഡിറ്റര്‍ ആന്‍ഡ് ഡയറക്ടര്‍ ജയന്ത് മാമ്മന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നിക്ക് ഉട്ടിന്‍റെ ക്യാമറയില്‍ പതിഞ്ഞ വിയറ്റ്നാാം യുദ്ധത്തിന്‍റെ ഭീകരത ഒരിക്കല്‍ കൂടി. 973ലെ പുലിറ്റ്സര്‍ പ്രൈസ് നേടിക്കൊടുത്ത ചിത്രമുള്‍പ്പെടെ വീണ്ടും.

മീഡിയ അക്കാദമി ഇന്‍ഫര്‍മേഷനും പബ്ലിക് റിലേഷന്‍സ്  വകുപ്പും സംയുക്തമായി സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്താ ചിത്രമേളയില്‍  അതിഥിയായാണ് അദ്ദേഹം കേരളത്തിലെത്തിയത്. 

MORE IN CENTRAL
SHOW MORE