കെ.വി.എം ആശുപത്രിയിലെ സമരം ഒത്തു തീര്‍പ്പാക്കാന്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു

cherthala-medical-strike-t
SHARE

ചേര്‍ത്തല കെ വി എം ആശുപത്രിയിലെ നഴ്സ് സമരം ഒത്തു തീര്‍പ്പാക്കാന്‍ ലേബര്‍ കമ്മിഷണര്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. പുറത്താക്കിയ മുഴുവന്‍ നഴ്സുമാരെയും തിരിച്ചെടുക്കാനാകില്ലെന്ന് മാനേജ്മെന്റ് വ്യ,ക്തമാക്കിയതോടെയാണ് ചര്‍ച്ച അലസിയത്. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് നഴ്സുമാര്‍ ആവശ്യപ്പെട്ടു. 

കെ വി എം ആശുപത്രിയില്‍ സമരം നടത്തുന്ന 117 പേരെയും തിരിച്ചെടുക്കണമെന്ന് നഴ്സുമാര്‍, എന്നാല്‍  ഇരുപതു പേരെ മാത്രമേ തിരിച്ചെടുക്കൂവെന്ന് മാനേജ്മെന്റും നിലപാടെടുത്തതോടെ ലേബര്‍ കമ്മിഷണറുടെ ഒത്തു തീര്‍പ്പു ശ്രമങ്ങള്‍ പരാജയപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് നഴ്സുമാര്‍ ആവശ്യപ്പെട്ടു. 

സമരം തുടങ്ങിയതോടെ ആശുപത്രിയിലേയ്ക്ക്് രോഗികള്‍ വരുന്നത് കുറഞ്ഞുവെന്നും നഷ്ടത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് നഴ്സുമാരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് മാനേജ്മെന്റ് വാദിക്കുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കെ വി എമ്മിലെ നഴ്സുമാരുടെ സമരം  ഇരുന്നൂറ്റി ആറു ദിവസം പിന്നിട്ടു. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാര്‍. 

MORE IN CENTRAL
SHOW MORE