വേനൽച്ചൂടിലും വെള്ളത്തിന്റെ വിലയറിയാതെ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍

alappuzha-water-authority-pipe
SHARE

വേനല്‍ കനത്തിട്ടും കുടിവെള്ളത്തിന്റെ വില തിരിച്ചറിയാത്തവരാണ് ആലപ്പുഴ ജില്ലയിലെ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍. നഗരപരിധിയില്‍ കഴിഞ്ഞ ഒരുമാസത്തിലധികമായി പൈപ്പുപൊട്ടി വെള്ളം പാഴാവുകയാണ്. ദേശീയപാതയില്‍ അപകടത്തിന് വഴിയൊരുക്കിയാണ് റോഡുതകര്‍ന്ന് കുടിവെള്ളം പാഴാവുന്നത്. 

ദേശീയപാതയില്‍ കൊമ്മാടി ജംക്ഷനില്‍ ഈ കാഴ്ചയ്ക്ക് ഒരുമാസത്തിലിധികം പഴക്കമുണ്ട്. നാട് ദാഹിക്കുമ്പോള്‍ കുടിവെള്ളമാണ് ഈ പാഴാവുന്നത്. നാട്ടുകാര്‍ക്കുളള ജാഗ്രതപോലും ജലഅതോറിറ്റിക്കില്ല.

തിരക്കുള്ള ഈ കവലയുടെ ഒത്ത നടുവില്‍ ജലഅതോറിറ്റി ഒരു കുഴിയെടുത്തതും അപകടം വര്‍ധിപ്പിച്ചു. ഓരോ ദിവസവും ഓട്ടോ തൊളിലാളികളാണ് ഈ കുഴി മണ്ണിട്ട് നിറയ്ക്കുന്നത്. പൊട്ടിയപൈപ്പ് ഉടന്‍ മാറ്റുെമന്ന പതിവ് മറുപടിയാണ് ജലഅതോറിറ്റി നല്‍കുന്നത്.

MORE IN CENTRAL
SHOW MORE