കനാലിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പേർ അറസ്റ്റിൽ

moovattupuzha-canal-waste
SHARE

 മൂവാറ്റുപുഴയിൽ കനാലിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പേർ അറസ്റ്റിൽ. വാളകം പഞ്ചായത്തിലെ പെരുവുംമുഴി ആലുംചുവട് ഭാഗത്ത് മാലിന്യം തള്ളിയ, പള്ളുരുത്തി സ്വദേശികളായ നിയാസ്, അൻസാർ എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. സ്ഥിരമായി ഈ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളാൻ തുടങ്ങിയതോടെയാണ് പരിസരം നാട്ടുകാരുടെ നിരീക്ഷണത്തിലായത്. കുടിവെള്ളത്തിനും ജലസേചനത്തിനുമായി ഉപയോഗിക്കുന്നതാണ് ആലുംചുവട് ലിഫ്റ്റി ഇറിഗേഷൻ കനാൽ. മാലിന്യം തള്ളിയ പ്രദേശവും കനാലും നാട്ടുകാർ ഇവരെകൊണ്ടു തന്നെ വൃത്തിയാക്കിച്ചു. പിന്നീട് പ്രതികളെ പൊലീസിന് കൈമാറി.

MORE IN CENTRAL
SHOW MORE