കര്‍ഷകരോട് ഹോര്‍ട്ടികോര്‍പ്പിന്റെ അനാസ്ഥ തുടരുന്നു

kanthaloor-farmers
SHARE

കാന്തല്ലൂരിലെ ശീതകാല പച്ചക്കറി കര്‍ഷകരോട് ഹോര്‍ട്ടികോര്‍പ്പിന്റെ അവഗണന തുടരുന്നു. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിവിധയിനം ബീന്‍സുകള്‍ സംഭരിക്കാന്‍ നടപടിയില്ല. അവസരം മുതലെടുക്കാന്‍ ഇടനിലക്കാരും രംഗത്ത്. 

കാരറ്റും, കാബേജും സെലക്ഷന്‍ ബീ്ന്‍സ് മാത്രമാണ് ഹോര്‍ട്ടികോര്‍പ്പ് നിലവില്‍ കാന്തല്ലൂരില്‍ നിന്ന് സംഭരിക്കുന്നത്. ആറ് ഇനം ബീന്‍സുകള്‍ ഇവിടെ കര്‍ഷകര്‍ കൃഷിചെയ്യുന്നുണ്ട്. കാന്തല്ലൂര്‍ വി.എഫ്.പി.സി.കെ വിപണിയില്‍ മാത്രം ആഴ്ചയില്‍ ആറു ടണ്ണിലധികം വിവിധയിനം ബീന്‍സുകളാണ് എത്തുന്നത്. മുരിങ്ങാബീന്‍സ്, ബട്ടര്‍ ബീന്‍സ്, സോയാബട്ടര്‍ ബീന്‍സ്, കൊടി ബട്ടര്‍ തുടങ്ങിയ ബീന്‍സ് ഇനങ്ങളെ ഹോര്‍ട്ടികോര്‍പ്പ് അവഗണിക്കുകയാണ്. കേരള വിപണിയില്‍ ബീന്‍സിന് ആവശ്യക്കാരില്ലെന്നാണ് ഇതിനുള്ള വിശദീകരണം. ബീന്‍സിന് പുറമെ പച്ച പഠാണി, മുളങ്കി എന്നിവയും സംഭരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് തയ്യാറല്ല. ഇതോടെ തമിഴ്‌നാട്ടിലെ ഇടനിലകാര്‍ക്ക് തുച്ഛമായ വിലയ്ക്ക വിളകള്‍ വിറ്റഴിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. 

ഇടുക്കിയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ ശീതകാലപച്ചക്കറികളും സംഭരിക്കുമെന്നായിരുന്നു കൃഷി മന്ത്രിയുടെ പ്രഖ്യാപനം. ഇത് അട്ടിമറിക്കുന്ന രീതിയിലാണ് ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനം. ഏതാനം മാസം മുമ്പ് മുഴുവന്‍ പച്ചക്കറിയും ഹോര്‍ട്ടി കോര്‍പ് മുഖാന്തിരം ശേഖരിച്ചിരുന്നെങ്കിലും ഇപ്പോള്‍ നിയന്ത്രണം തമിഴ്‌നാട്ടിലെ ഇടനിലക്കാരുടെ കൈകളിലെത്തി. 

MORE IN CENTRAL
SHOW MORE