നൊച്ചിമ ചാരിറ്റി വിങ്ങിന്റെ ലോക വനിത ദിനം ‘അമ്മമാർക്കൊപ്പം’

nochima-charity-t
SHARE

ലോക വനിത ദിനത്തോട് അനുബന്ധിച്ച് നൊച്ചിമ ചാരിറ്റി വിങ്ങിന്‍റെ നേതൃത്വത്തിൽ സാന്ത്വനം അമ്മവീട്ടിലെ അമ്മമാരോടൊപ്പം  ഭക്ഷണവും വസ്ത്രവും വിതരണം ചെയ്ത് വനിത ദിനം ആഘോഷിച്ചു. ചാരിറ്റി വിങ്ങിലേക്ക് പുതുതായി കടന്നുവന്ന വനിതകൾക്ക് മെമ്പർഷിപ്പ്‌ വിതരണവും ചെയ്തു. ചാരിറ്റി വിങ് പ്രസിഡന്റ് അഫ്‌സൽ കുഞ്ഞുമോന്‍റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നടി തസ്നി ഖാൻ മുഖ്യാതിഥിയായി.  എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാജിത അബ്ബാസ് ഉദ്‌ഘാടനം ചെയ്ചു. ചാരിറ്റി വിങ് പ്രവർത്തകരായ റിയാസ് ഫസാൻ, സന്ദീപ് ജി നായർ, അബ്ദുൽ ജബ്ബാർ, ബിജു എൻ ബി, ഓ കെ ഷാനവാസ്, ഷെയ്‌മോൻ, ശ്യാം അമ്പലക്കാട്ടിൽ, സുനീർ നഗർ,ജിജോ, ബിനു സിദീഖ്, റഫ്സൽ കുഞ്ഞുമോൻ, നിഷ രാജപ്പൻ, അർച്ചന സുരേഷ് എന്നിവർ പങ്കെടുത്തു.

MORE IN CENTRAL
SHOW MORE