വനിതാ ദിനത്തിൽ നാലു സ്റ്റേഷനുകളുടെ ചുമതല വനിതാ പൊലീസുകാർക്ക്

woman-police
SHARE

വനിതാ ദിനത്തിൽ കൊച്ചിയിലെ നാലു പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം വനിതാ പൊലീസുകാർക്ക്. ബസുകളിലെ പൂവാലശല്യം തടയാൻ വനിതാ പൊലീസുകാരുടെ പ്രത്യേക സ്ക്വാഡും പ്രവർത്തിക്കും.

കൊച്ചിയിലെ കടവന്ത്ര, എളമക്കര, മരട്, തോപ്പുംപടി സ്റ്റേഷനുകളാണ് വനിതാ ദിനത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നത്. ഡിജിപിയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിൽ വനിതകളെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൊച്ചി പോലെയൊരു വലിയ നഗരത്തിൽ ക്രമസമാധാനപാലനം വനിതകളെ ഏൽപിച്ചത് വലിയ അംഗീകാരമാണെന്ന് കടവന്ത്ര സ്റ്റേഷന്റെ ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർ കെ.എം.ലീല പറയുന്നു. ഇത്തരം നടപടികൾ ഓരോ വനിതയുടേയും ആത്മവിശ്വാസം വർധിപ്പിക്കും

നഗരത്തിലെ മുഴുവൻ സ്റ്റേഷനുകളിലും പി.ആർഓമാരുടേയും ജനറൽ ഡയറി ചാർജുമാരുടേയും ചുമതലയും വനിതാ ഉദ്യോഗസ്ഥർക്കായിരിക്കും. ബസുകളിലെ പൂവാലശല്യം തടയുന്നതിനുള്ള പട്രോൾ ശക്തമാക്കുന്നതിനായി പ്രത്യേക സ്ക്വാഡും ഇന്നു പ്രവർത്തിക്കുന്നുണ്ട്.

MORE IN CENTRAL
SHOW MORE