സമരം ശക്തമാക്കി ജീവനക്കാർ; ശമ്പള വർധന നടപ്പാക്കണമെന്നാവശ്യം

EKM strike
SHARE

എറണാകുളം തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂള്‍ മാനേജ്മെന്റിനെതിരെ സമരം ശക്തമാക്കി ജീവനക്കാര്‍. ശമ്പള വർധന നടപ്പാക്കാത്തതിനെതിരെ ജീവനക്കാര്‍ എറണാകുളം കലക്ട്രേറ്റിന് മുന്നില്‍ മരണംവരെ നിരഹാരസമരം ആരംഭിച്ചു. സമരം സംസ്ഥാന വ്യാപകമാക്കാനും ആലോചിക്കുന്നുണ്ട്

മാന്യമായ ശമ്പളം ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിലെ അധ്യാപകരും അനധ്യാപകരും കഴിഞ്ഞ കുറച്ചു നാളുകളായി സമരത്തിലാണ്. സ്കൂളിന് മുന്നിലെ സമരം റിലേ നിരാഹാരമായി മാറിയെങ്കിലും മാനേജ്മെന്റിന് ഒരു കുലക്കവുമില്ല. ഇതോടെയാണ് കേരള അൺ എയ്ഡഡ് സ്കൂൾ എംപ്ലോയീസ് യൂണിയൻ അധ്യക്ഷന്‍ കലക്ട്രേറ്റിന് മുന്നില്‍ മരണംവരെ നിരഹാരസമരം ആരംഭിച്ചത്.

   ജില്ലാ ലേബർ ഓഫീസറുടെ മധ്യസ്ഥതയില്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും വിട്ടുവീഴ്ച്ചയ്ക്ക് മാനേജ്മെന്റ് തയാറാകുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. കലക്ടറുടെ നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ നാളെ വിളിച്ചിരിക്കുന്ന ചര്‍ച്ചയിലാണ് ഇവരുടെ പ്രതീക്ഷ.

MORE IN CENTRAL
SHOW MORE