പുനർനിയമനം; ഫാക്ട് കമ്പനിയിൽ എൻ.വൈ.സി പ്രതിഷേധം

nyc-protest-t
SHARE

ഫാക്ട് കമ്പനിയിൽ 600ഓളം ജീവനക്കാരുടെയും 300 മാനേജ്‍മെന്റ് ജീവനക്കാരുടെയും ഒഴുവുകൾ ഉള്ളപ്പോൾ പുനർനിയമനം വൈകുന്നതായി ആരോപണം. മാനേജ്‍മെന്റില്ലെ ചിലരുടെ വ്യക്തിതാല്പര്യങ്ങൾക്കായി പുതിയതായി ചുമതലയേറ്റ താത്കാലിക സിഎംഡിയെ തെറ്റിദ്ധരിപ്പിച്ച് വിരമിച്ച ജീവനക്കാർക്ക് അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി ശമ്പളം ലഭിക്കുന്ന വിധത്തിൽ ഇപ്പോൾ നിയമനം നടക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. സർവീസിലിരിക്കെ മരണമടഞ്ഞ തൊഴിലാളികളുടെ ആശ്രതർക്ക് പോലും നിയമനം നൽകാതെയാണ് ഫാക്ട് മാനേജ്‍മെന്റിന്റെ നടപടി എന്ന് എൻ.വൈ.സി എറണാകുളം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തുന്നു 

ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് തൊഴിൽ നിഷേധിക്കുന്ന നടപടിക്കെതിരെ എൻ.വൈ.സി എറണാകുളം ജില്ലാ കമ്മിറ്റയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി യഥാർത്ഥ ട്രേഡ് സർട്ടിഫിക്കറ്റ് കത്തിച്ച് കൊണ്ട് എൻ.വൈ.സി സംസ്ഥാന വൈസ് പ്രസിഡന്റ് അഫ്‌സൽ കുഞ്ഞുമോൻ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഹബീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. എൻ.വൈ.സി നിർവാഹക സമിതി അംഗം സനൽ മൂലങ്കുടി, എൻ.സി.പി കളമശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ഡോമിനിക്ക്, അബ്ദുൽ കരീം, ഷെർബിൻ കൊറയ, പ്രകാശ് ബേബി കുട്ടി, അബ്ദുൽ ജബ്ബാർ, പ്രവീൺ ജോസ്, രാകേഷ്, ലൈജു ടി, സന്തോഷ് ജയരാജ്, സതീഷ് കുമാർ, അനൂപ് ആലുവ, രാജേഷ് തൃക്കാക്കര, സുജിത് തുടങ്ങിയവർ സംസാരിച്ചു.

MORE IN CENTRAL
SHOW MORE