സെന്റ് തെരേസസിലെ ലോകോളജ് വിദ്യാര്‍ഥികളുടെ വാലന്‍റൈന്‍സ് ആഘോഷം പൊലീസ് തടഞ്ഞു

law-college-t
SHARE

പെണ്‍കുട്ടികള്‍ മാത്രമുള്ള സെന്റ് തെരേസാസ് കോളജില്‍ വാലന്‍റൈന്‍സ് ദിനാഘോഷമെന്ന എറണാകുളം ലോ കോളജ് വിദ്യാര്‍ഥികളുടെ പതിവ് രീതി പൊലീസ് തടഞ്ഞു.  ലോ കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു പൊലീസ് നടപടി.  

ഈവര്‍ഷവും  കൈയില്‍ പൂവും ഹൃദയത്തില്‍ സ്നേഹവുമായി അവര‍് വന്നു. പക്ഷേ  കൂവിയോടിച്ചത് പെണ്‍കുട്ടികളല്ല. സെന്റ് തെരേസാസ് കോളജ് കവാടത്തില്‍ തന്നെ പൊലീസ് കാവല്‍. ഉടന്‍ പ്രതിഷേധവമായി. പതിവ് ആഘോഷം പരാതി നല്‍കിയ തടഞ്ഞ പ്രിന്‍സിപ്പലിനെതിരെയും മുദ്രാവാക്യം ഉയര്‍ന്നു. 

ഇതിനിടെ ആഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന രണ്ട് വിദേശ പത്രപ്രവര്‍ത്തകരെയും  മതിയായ രേഖകള്‍ കൈവശമില്ലാതെ  പൊലീസ് കസ്റ്റ‍‍‍ഡിയിലെടുത്തു. ഇതിനെല്ലാത്തിനും ഇടയില്‍ തെരുവിലായത് പ്രണയദിനാഘോഷമാണ്.  

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.