ഭക്ഷ്യ സംസ്കരണ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തി ഫുഡ്ടെക് കേരള പ്രദർശനം

food-tech-kerala
SHARE

ഭക്ഷ്യസംസ്കരണ പാക്കേജിങ് രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തി ഫുഡ്ടെക് കേരള പ്രദർശനം. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശനത്തിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള 72 സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.

കൃഷിയിടത്തിൽ നിന്ന് തീൻമേശയിലെത്തുന്നതുവരെയുള്ള ഭക്ഷ്യ വ്യവസായത്തിലെ എല്ലാ മേഖലകളെയും ഉൾപ്പെടുത്തി ഫ്രം ദ ഫാം ടു ദി ഫോർക്ക് എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ പ്രദർശനം. ഭക്ഷ്യ സംസ്കരണരംഗത്തെ വിവിധ സാങ്കേതിക വിദ്യകൾ, ഉപകരണങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, പാക്കേജിങ് തുടങ്ങി വിവിധ മേഖലകളിൽ മുൻനിരയിൽ നിൽക്കുന്ന സ്ഥാപനങ്ങളും കുടുംബശ്രീ ഉൾപ്പെടെയുളള സംഘടനകളുമാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ ക്രൂസ് എക്സ്പോസാണ് ഫുഡ് ടെക് കേരള സംഘടിപ്പിച്ചിരിക്കുന്നത്.

ഭക്ഷ്യസംസ്കരണ വ്യവസായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെമിനാറുകളും ഫുഡ് ടെക് കേരളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പ്രദർശനം ശനിയാഴ്ച വൈകിട്ട് സമാപിക്കും.

MORE IN CENTRAL
SHOW MORE