താന്തോണിത്തുരുത്തിലെ വീടുകളില്‍ ശുചിമുറികള്‍ നിര്‍മിച്ചു

e-toilet
SHARE

സംസ്ഥാനത്തെ എല്ലാ വീടുകളും ശുചിമുറി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി എറണാകുളം താന്തോണിത്തുരുത്തിലെ വീടുകളില്‍ ശുചിമുറികള്‍ നിര്‍മിച്ചു. സ്ഥലപരിമിതിമൂലം ഏറെ ബുദ്ധിമുട്ടിയെങ്കിലും കൃത്യസമയത്ത് നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് കോര്‍പ്പറേഷന്‍ അധിക‍ൃതരും നാട്ടുകാരും. 

ശുചിമുറിസൗകര്യമില്ലാതെ ബുദ്ധിമുട്ടിയിരുന്ന താന്തോണിത്തുരുത്തിലെ അന്‍പത്തിയഞ്ച് വീടുകളിലാണ് ശുചിമുറി നിര്‍മിച്ചത്. സ്ഥലപരിമിതിമൂലം താന്തോണിത്തുരുത്തിലെയും സാന്തോ കോളനിയിലേയും നിര്‍മാണം പ്രതിസന്ധി സൃഷ്ടിച്ചു. 

ബി.കംഫര്‍ട്ട് എന്ന സ്ഥാപനമാണ് ശുചിമറികള്‍ നിര്‍മിച്ചത്. ഒരു ശുചിമുറി പണിയാന്‍ നാല്‍പതിനായിരം രൂപയാണ് ചെലവ്. ഇതില്‍ 15,500 രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിച്ചു. ബാക്കി പണം കോര്‍പ്പറേഷന്‍ നല്‍കി. എം.എല്‍.എ ഹൈബി ഈഡന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. 

MORE IN CENTRAL
SHOW MORE