വേതനവര്‍ധന ആവശ്യപ്പെട്ട് സമരം; ആലപ്പുഴയില്‍ മദ്യവിതരണം തടസപ്പെട്ടു

alappzha-bevco-1
SHARE

തൊഴിലാളികളുടെ സമരത്തെതുടര്‍ന്ന് ആലപ്പുഴയില്‍ ബവ്്റിജസ് വിതരണം തടസപ്പെട്ടു. വെയര്‍ഹൗസില്‍നിന്ന് ഔട്്ലറ്റുകളിലേക്കുള്ള വിദേശമദ്യം കൊണ്ടുപോകുന്നതാണ് തടസപ്പെട്ടത്. വേതനവര്‍ധന ആവശ്യപ്പെട്ടുള്ള സമരം നാലാംദിവസത്തിലേക്ക് കടന്നതോടെ പൊലീസ് എത്തി സമരക്കാരെ നീക്കി. 

ആലപ്പുഴയ്ക്ക് പുറമെ തിരുവല്ലയിലെയും പത്തനംതിട്ടയിലെയും വെയര്‍ഹൗസുകളിലും സമരം തുടരുന്നുണ്ട്. പതിമൂന്ന് ശതമാനം വേതനവര്‍ധനയാണ് കരാര്‍ അടിസ്ഥാനത്തില്‍ മദ്യം ഔട്്ലറ്റുകളിലെത്തിക്കുന്ന ലോറി ഉടമകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അന്യായമായ കൂലി വര്‍ധന അനുവദിക്കാനാവില്ലെന്നാണ് ബവ്റിജസ് കോര്‍പറേഷന്റെ പക്ഷം. ഇതോടെ ലോറി ഉടമകളും ‍്രൈഡവര്‍മാരും പണിമുടക്കി. നാലുദിവസമായി ജില്ലയിലെ ഔട്്ലെറ്റുകളിലേക്ക് സമീപജില്ലകളില്‍നിന്നാണ് വിദേശമദ്യം എത്തിച്ചത്. നീക്കം തടസപ്പെട്ടതോടെ വെയര്‍ ഹൈസില്‍ ജോലിചെയ്യുന്ന തൊളിലാളികള്‍ ദുരുതത്തിലുമാണ്. ആവശ്യം അംഗീകരിക്കുംവരെ സമരം തുടരുമെന്നാണ് പണിമുടക്കുന്നവരുടെ പക്ഷം. 

മറ്റു വാഹനങ്ങളില്‍ ചരക്കുനീക്കാനുള്ള ശ്രമം കെ.എസ്.ബി.സി ആരംഭിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. വാഹനം തടഞ്ഞ സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് പൊലീസ് അകമ്പടിയോടെയാണ് വിദേശമദ്യം ഔട്്ലെറ്റുകളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചത്. 

MORE IN CENTRAL
SHOW MORE