സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് വിദ്യാർഥി മരിച്ചു

Thumb Image
SHARE

ആലപ്പുഴ തലവടിയിൽ സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് വിദ്യാർഥി മരിച്ചു. ചൂട്ടുമാലിൽ എൽ.പി.ജി.സ്കൂൾ രണ്ടാം വിദ്യാർത്ഥി സെബാസ്റ്റ്യനാണ് മരിച്ചത്. 

രാവിലെ പതിനൊന്നു മണിയോടെയാണ് അപകടമുണ്ടായത്. ഇടിഞ്ഞു വീണ ശുചി മുറിയുടെ ഭിത്തിയുടെ അടിയിൽപ്പെട്ട സെബാസ്റ്റ്യന് ഗുരുതമായി പരുക്കേറ്റു. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. 

മുണ്ടുചിറയിൽ ബൻസന്റേയും ആൻസമ്മയുടേയും മകനാണ് ഏഴു വയസ്സുകാരനായ സെബാസ്റ്റ്യൻ. കെട്ടിട നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

അതേസമയം അമ്പലപ്പുഴ-തിരുവല്ല റോഡ് നിർമാണവുമായി ബന്ധപ്പെട്ടുള്ള കുലുക്കമാണ് അപകട കാരണമെന്നും ആരോപണമുണ്ട്. 

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.