തിരുവാങ്കുളത്തെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യം

Thumb Image
SHARE

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ തിരുവാങ്കുളത്തെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യം. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ചിത്രപ്പുഴ- മാമല റോഡ് യാഥാർഥ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതിനായി കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ് നാട്ടുകാർ 

കൊച്ചിയിൽ നിന്ന് ദേശീയപാത വഴി മൂവാറ്റുപുഴ ഭാഗത്തേക്കുള്ള യാത്രയിൽ തിരുവാങ്കുളം ജംഗ്ഷനിൽ കനത്ത ഗതഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചിത്രപ്പുഴ മാമല റോഡ് നിർമിച്ചാൽ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ പരിഹാരമാകും. റോഡിനായി കഴിഞ്ഞ ബഡ്ജറ്റിൽ 76 കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തിയിരുന്നു. എന്നാൽ പദ്ധതി ഇപ്പോഴും പ്രാരംഭഘട്ടം പിന്നിട്ടിട്ടില്ല. 

മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് മൂലം തിരുവാങ്കുളം വഴിയുള്ള യാത്ര ദുസ്സഹമായതോടെയാണ് രാഷ്ട്രീയത്തിനതീതമായി ജനകീയ സമിതി രൂപികരിച്ച് ജനങ്ങൾ പ്രക്ഷോഭം ആരംഭിച്ചത്. 

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.