മുട്ടത്ത് മെട്രോയുടെ തൂണിലേക്ക് കാർ ഇടിച്ചു കയറി മൂന്ന് പേർ മരിച്ചു

Thumb Image
SHARE

ആലുവ മുട്ടത്ത് മെട്രോയുടെ തീണിലേക്ക് കാർ ഇടിച്ചു കയറി അച്ഛനും മകനുമടക്കം മൂന്ന് പേർ മരിച്ചു. കോട്ടയം കുമാരനല്ലൂർ സ്വദേശികളും മലയാള മനോരമ ജീവനക്കാരുമായ ടി.ടി രാജേന്ദ്രപസാദ്, മകന്‍ ടി.ആര്‍ അരുണ്‍ പ്രസാദ്, ബന്ധു ചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില് നിന്ന് മടങ്ങും വഴിയായിരുന്നു അപകടം. 

ഇന്ന് പുലർ്്ച്ചെ 2.20നായിരുന്നു അപകടം. ചന്ദ്രന് നായരുടെ മകനെ നെടുമ്പാശേരി വിമാനത്താവളത്തില്ർ യാത്ര അയച്ച് കോട്ടയത്തേക്കുള്ള മടക്കയാത്രയാണ് ദുരന്തത്തിന് വഴിമാറിയത്. മുട്ടം തൈക്കാവ് പള്ളിക്ക് മുമ്പിലെ യു ടേണിനോട് ചേര്ർന്നുള്ള തൂണിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. വാഹനം ഒാടിച്ചിരുന്നയാള്ർ ഉറങ്ങിയതാവാം അപകടകാരണമെന്നാണ് പൊലീസ് നല്കുന്ന സൂചന. ഇടിയുടെ ശബ്ദം കേട്ട് തൈക്കാവ് പള്ളിയില് നിന്ന് ഒാടിയെത്തിയവരാണ് ആദ്യം രക്ഷാപ്രവര്ർത്തനം നടത്തിയത്. കാറിന്റെ മുന് ഭാഗം പൂര്ർണമായും തകര്ർന്നു. ഡോര്ർ വെട്ടിപൊളിച്ചാണ് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ആളെ പുറത്തെടുത്തത്. 

രാജേന്ദ്രപ്രസാദ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് ചന്ദ്രന്് നായരുടെ മരണം. രാജേന്ദ്രപ്രസാദ് കോടയത്ത് മലയാള മനോരമയില്‍ ലൈബ്രറി വിഭാഗത്തിലും അരുണ്‍പ്രസാദ് മനോരമ ഓണ്‍ലൈനിലും ജീവനക്കാരാണ്. 

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.