വൈറ്റിലയിൽ മേൽപ്പാല നിർമാണം ഈ മാസം ആരംഭിക്കും

Thumb Image
SHARE

സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംക്‌ഷനായ കൊച്ചി വൈറ്റിലയിൽ മേൽപ്പാലത്തിന്റെ നിർമാണം ഈ മാസം ഇരുപത്തിയഞ്ചാം തീയതി ആരംഭിക്കും. നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നേടിയ കമ്പനിയുമായി ശനിയാഴ്ച്ച പൊതുമരാമത്ത് വകുപ്പ് കരാര്‍ ഒപ്പുവയ്ക്കും. ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വൈറ്റില റെയില്‍വെ മേല്‍പ്പാലത്തിനു സമീപത്തു നിന്നും തുടങ്ങി ജംങ്ഷനു കുറുകെ ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം അവസാനിക്കുന്ന തരത്തിലാണു മേല്‍പ്പാലത്തിന്റെ രൂപരേഖ.

കോഴിക്കോട് നഗരത്തിൽ നിർമാണം പൂർത്തീകരിച്ച ആറു റിങ് റോഡുകൾ ഇന്ന് യാത്രയ്ക്കായി തുറന്നുനൽകും. സംസ്ഥാന റോഡ് ഫണ്ട് ഉപയോഗിച്ച് 200 കോടി രൂപ മുടക്കിയാണ് റോഡുകൾ നിർമിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ചേവരംബലത്ത് മുഖ്യമന്ത്രി പുതിയ ഉദ്ഘാടനം നിർവഹിക്കും. രാജ്യാന്തരനിലവാരമുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ റോഡുകളാണ് പുതുതായി നിർമിച്ചിരിക്കുന്നത്. 

MORE IN CENTRAL
SHOW MORE