ബിനാലെ 2018 ന്റെ ധനശേഖരണത്തിനായി കലാസൃഷ്ടികളുടെ ലേലം

Thumb Image
SHARE

കൊച്ചി മുസരിസ് ബിനാലെയുടെ 2018 പതിപ്പിന്റെ ധനശേഖരണത്തിനായി കലാസൃഷ്ടികളുടെ ലേലം സംഘടിപ്പിക്കുന്നു. ഈ മാസം മുപ്പത്തിയൊന്നിന് മുംബൈയിലാണ് ലേലം നടക്കുക. ഇതിനു മുന്നോടിയായി സംഘാടകർ കലാസൃഷ്ടികളുടെ പ്രദർശനം മുംബൈയിൽ സംഘടിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവുംവലിയ ലേലകേന്ദ്രമായ മുബൈയിലെ സാഫ്രൺ ആർട്ട്സിലാണ് ലേലം. ലേലത്തിലേക്ക് ആളുകളെ ആകര്ഷിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കലാസൃഷ്ടികളുടെ പ്രദർശനം സങ്കടിപ്പിച്ചത്.

സാഫ്രൺ ആർട്ട് ഗാലറിയിൽ, കൊച്ചി ബിനാലെയുടെ ചെറുപതിപ്പാണ് ഒരുക്കിയത്. അമൃത ഷെർ ഗിൽ, വിവാൻ സുന്ദരം സുബോധ് ഗുപ്ത മലയാളിയായ എ രാമചന്ദ്രൻ ഉൾപെടെ പ്രശസ്തരായ 41 കലാകാരൻമാരുടെ സൃഷ്ടികളാണ് ലേലത്തിന് വെച്ചിട്ടുള്ളത്. ഓൺലൈൻ വഴിയും ലേലത്തിൽ പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. കൊച്ചി ബിനാലെ ഫൗണ്ടേഷനാനിലെ റിയാസ് കോമു, ബോസ് 

കൃഷ്ണമാചാരി എന്നിവരാണ് ലേലത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അടുത്ത ബിനാലെയുടെ ക്യുറേറ്ററായ അനിത ദുബെ കൊച്ചി ബിനാലെയുടെ പ്രചാരണത്തിനായി വിദേശ പര്യടനത്തിലാണ്. 

MORE IN CENTRAL
SHOW MORE