കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ ചരിത്രവും ഐതീഹ്യവും വരകളിലൂടെ പുനർജനിക്കുന്നു

Thumb Image
SHARE

ചരിത്രത്തെ ഐതിഹ്യത്തിനൊപ്പം ഇഴചേർത്ത് ചുമർചിത്രങ്ങളിലൂടെ പുനസൃഷ്ടിക്കുന്നു. കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിലാണ്  കലാസൃഷ്ടി ഒരുങ്ങുന്നത്. 

കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ  ചരിത്രവും ഐതീഹ്യവും നാലമ്പലത്തിനുള്ളിലെ ഭിത്തിയിൽ വരകളിലൂടെ പുനർജനിക്കുന്നു. രണ്ടാഴ്ച മുമ്പ് തുടങ്ങിയ ചിത്രരചന,  ഉൽസവം കൊടിയേറുന്ന നവംബർ 25ന് മുമ്പ് പൂർത്തീകരിക്കും.  പുതുകുളങ്ങര സ്വദേശികളായ  പി.ഡി മോഹൻദാസും ശിഷ്യൻ ജി. ശ്രീകുമാറും ചേർന്നാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. 

പന്ത്രണ്ട് ഭാഗങ്ങളായാണ് ചിത്രരചന . ഭിത്തിയുടെ രണ്ട് വശങ്ങളിലും ദ്വാരപാലകന്മാരായും വരയ്ക്കും. പതിറ്റാണ്ടുകൾ മുമ്പ് വരച്ച ചുമർ ചിത്രങ്ങൾ ക്ഷേത്ര ശ്രീകോവിലിന്റെ ഭിത്തികളിൽ ഇപ്പോഴുമുണ്ട്. എന്നാൽ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതീഹ്യം ഇതിൽ ചേർത്തിട്ടില്ല. ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ ചിത്രരചന

ഏറെ പ്രത്യേകതകളും ഈക്ഷേത്രത്തിനുണ്ട്. അഞ്ജനശിലാ വിഗ്രഹമായതിനാൽ സാധാരണ ക്ഷേത്രങ്ങളിലെപോലെ ചന്ദനം ചാർത്ത് ഇവിടെ പതിവില്ല. ഒാരോ വർഷവും പതിനായിരങ്ങളാണ് കുമാരനല്ലൂർ ദേവിയുടെ  ദർശനപണ്യം തേടിയെത്തുന്നത്. ഇക്കുറി ഉൽസവത്തിനെത്തുന്ന ഭക്തർക്ക് ചുമർ ചിത്രങ്ങളുടെ ഭംഗിയും ആസ്വദിക്കാം.

MORE IN CENTRAL
SHOW MORE