E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

മദ്യപിച്ച് വാഹനമോടിച്ചതിന് 43 പേർ എറണാകുളത്ത് പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർമാരടക്കം 43 പേർ എറണാകുളത്ത് പിടിയിൽ. 12 സ്വകാര്യ ബസ് ഡ്രൈവർമാരും 11 ടിപ്പർലോറി ഡ്രൈവർമാരും ഇതിലുൾപ്പെടും. പുലർച്ചെയും രാവിലെയുമായി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 

തലേദിവസം മദ്യപിച്ച ശേഷം ലഹരിമാറാതെ പുലർച്ചെ വലിയ വാഹനങ്ങളോടിക്കുന്നവർ ഏറെയാണെന്ന് പൊലീസിൻറെ പരിശോധനയിൽ പിടിക്കപ്പെട്ടവരുടെ എണ്ണം സൂചിപ്പിക്കുന്നു. മദ്യപിച്ച് വലിയ വാഹനങ്ങളോടിച്ച 25 പേരാണ് പിടിയിലായത്. ഇതിൽ രണ്ടുപേർ കെഎസ്ആർടിസി ഡ്രൈവർമാരും 12 പേർ സ്വകാര്യബസ് ഡ്രൈവർമാരും 11 പേർ ടിപ്പർ ലോറി ഡ്രൈവർമാരുമാണ്. അമിതമായി മദ്യപിച്ച ശേഷം വേണ്ടത്ര ഉറങ്ങാതെ പോലുമാണ് പുലർച്ചെ പലരും വാഹനമോടിക്കുന്നതെന്നും പരിശോധനയിൽ വ്യക്തമായെന്ന് പൊലീസ് പറയുന്നു. ഹെഡ് ലൈറ്റുകളും ഇൻഡിക്കേറ്ററും പ്രവർത്തിക്കാത്ത വാഹനങ്ങൾ പിഴയടപ്പിച്ചു. 

നഗരത്തിൽ വാഹനാപകടം കുറയ്ക്കുന്നതിനായി പുലർച്ചെയും രാത്രിയും പ്രത്യേക പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു. റൂറൽ ജില്ലയിലെ 36 പൊലീസ് സ്റ്റേഷൻ അതിർത്തികളിലായി 4667 വാഹനങ്ങളാണ് പരിശോധിച്ചത്.