E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനഞ്ചാം ഓര്‍മപ്പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. വിശ്വാസികള്‍ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നാളെ കൊടിയേറും. 

പതിനായിരക്കണക്കിന് വിശ്വാസികള്‍ ഒഴുകിയെത്തുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് പള്ളിയും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. പന്തലിന്‍റെയും സുരക്ഷാ സംവിധാനങ്ങളുടെയും നിര്‍മാണം അവസാനഘട്ടത്തിലാണ്. തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. പരിസ്ഥിതി സൗഹൃദ പെരുന്നാളിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 

ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തിലാണ് പെരുന്നാള്‍ ശുശ്രൂഷകള്‍.പെരുന്നാളിനോട് അനുബന്ധിച്ച് നൂറ്റിനാല്‍പത്തിനാല് മണിക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥന, ധ്യാനം, തിരുമേനിയുടെ ആദ്യകാല വസതിയില്‍ ബൈബിള്‍ പാരായണം എന്നിവയും നടത്തും. പദയാത്രയായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഒക്ടോബര്‍ മുപ്പത്തിയൊന്നിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.