ആലപ്പുഴ നഗരത്തില്‍ ഹെല്‍ത്ത് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പഴകിയ എണ്ണ ഉപയോഗിക്കുന്ന കടകള്‍ക്ക് പിടിവീണു. വഴിച്ചേരിയില്‍ കാലാവധി കഴിഞ്ഞ ബേക്കറി ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് ശ്രമിച്ച കട ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. പരിശോധന തുടരുമെന്ന് നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു.
നഗരസഭയിലെ ഹെല്‍ത്ത് സ്ക്വാഡ് പരിശോധനയ്ക്കെത്തുമ്പോള്‍ കാലാവധി കഴിഞ്ഞ ചിപ്സ് വീണ്ടും വറുത്ത് പുതിയവയ്ക്കൊപ്പം ചേര്‍ത്ത് പാക്ക് ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു ജോലിക്കാര്‍. ഉദ്യോഗസ്ഥര്‍ ഇത് കയ്യോടെ പിടികൂടി. കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ എ.എസ് ചിപ്സ് എന്ന കടയ്ക്ക് നഗരസഭുയടെ പ്രവര്‍ത്തന അനുമതി പോലും ഇല്ല. അധികനേരമെടുത്തില്ല. ഉദ്യോഗസ്ഥര്‍ കടപൂട്ടി സീലുവച്ചു.
ബോട്ടുജെട്ടിക്ക് സമീപമുള്ള ബേക്കറികളിലും പരിശോധന തുടര്‍ന്നു. ഇവിടെ ബേസ് ഒായില്‍ ഉപയോഗിച്ചാണ് പലഹാരങ്ങള്‍ നിര്‍മിക്കുന്നതെന്ന സംശയത്തെടര്ന്ന് എണ്ണ പരിശോധിക്കാനായി കൊണ്ടുപോയി. വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച എണ്ണയും പുനരുപയോഗത്തിന് മാറ്റിവച്ചവയും സ്ക്വാഡ് പിടിച്ചെടുത്തു. ഇങ്ങനെ നൂറുലിറ്ററിലധികം എണ്ണയാണ് ഹെല്‍ത്ത് സ്ക്വാഡ് കൊണ്ടുപോയത്