E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ആലപ്പുഴയിലെ മോട്ടോര്‍ വാഹന വകുപ്പ് ഒാഫിസുകളില്‍ അഴിമതി വ്യാപകം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴയിലെ മോട്ടോര്‍ വാഹന വകുപ്പ് ഒാഫിസുകളില്‍ അഴിമതി വ്യാപകമാണെന്ന് വിജിലന്‍‍സിന്റെ റിപ്പോര്‍ട്ട്. ഒാഫിസുകള്‍ നിയന്ത്രിക്കുന്നത് ഏജന്റുമാരാണെന്നും കണക്കില്‍പ്പെടാത്ത പണം ഒാഫിസുകളില്‍ സൂക്ഷിച്ചതായും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. രണ്ടായിരത്തിലധികം അപേക്ഷകള്‍ വിവിധ ഒാഫിസുകളില്‍ കെട്ടികിടക്കുന്നതായും പരിശോധനയില്‍ വ്യക്തമായി 

ഇത് മണ്ണഞ്ചേരി സ്വദേശി വി.സൈജു. ആലപ്പുഴ ആര്‍ടിഒ ഒാഫിസിന്റെ വരാന്തയില്‍ സ്ഥിരസാന്നിധ്യമാണ്. വിജിലന്‍സ് പരിശോധനയില്‍ സൈജുവിന്റ ബാഗില്‍നിന്ന് കണ്ടെടുത്തത് ഒട്ടേറെ വ്യാജസീലുകള്‍. വിരമിച്ച ഉദ്യോഗസ്ഥരുടെ പേരുകളാണ് സീലുകളിലുള്ളത്. ഇവ ഉപയോഗിച്ചാണ് തട്ടിപ്പും അഴിമതിയും. കൂട്ടുനില്‍ക്കുന്നത് ഉദ്യോഗസ്ഥരും. ചേര്‍ത്തലയിലെയും ചെങ്ങന്നൂരിലെയും ആലപ്പുഴയിലെയും ആര്‍ടിഒ ഒാഫിസുകളില്‍ നടത്തിയ പരിശോധനയിലും സമാനമായ സാഹചര്യമാണ് കണ്ടെത്തിയത്. എല്ലായിടത്തും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഏജന്റുമാരാണ്. ആലപ്പുഴയിലെ ഒാഫിസിലെത്തിയ ഒാട്ടോകണ്‍‍സല്‍റ്റന്റുമാരില്‍നിന്ന് രണ്ടുലക്ഷത്തോളം രൂപയാണ് കണ്ടെത്തിയത്. 

പെര്‍മിറ്റ് അപേക്ഷകള്‍ ഉള്‍‍പ്പെടെ കെട്ടികിടക്കുന്നതായും കൈക്കൂലി നല്‍കാത്തതിനാലാണ് രേഖകള്‍ നല്‍കാത്തതെന്നും ഒാഫിസുകളിലെത്തിയ അപേക്ഷകര്‍ വിജിലന്‍സില്‍ഡ പരാതിപ്പെട്ടു.

ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറുകളില്‍ ഏജന്റുമാരുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കുന്നതായും ഇത് അഴിമതിയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നുമാണ് വിജിലന്‍സിന്റെ നിരീക്ഷണം.