കൗമാര കായിക പ്രതിഭകള്‍ക്ക് കിടിലന്‍ സ്വീകരണമൊരുക്കി കോതമംഗലം പട്ടണം. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജേതാക്കളായ സ്കൂളുകള്‍ക്ക് കോതമംഗലം പട്ടണത്തില്‍ നല്കിയ സ്വീകരണം നാടിന്റെയാകെ ഉല്‍സവമായി.
കോതമംഗലം മാര്‍തോമ ചെറിയപളളിയങ്കണത്തില് നിന്നായിരുന്നു ആഹ്ലാദ പ്രകടനം. പളളിയങ്കണത്തില്‍ നിന്ന് മുന്‍സിപ്പല്‍ ജംക്്ഷനിലേക്കുളള ഘോഷയാത്രയില്‍ കുട്ടികള്‍ക്കൊപ്പം നാട്ടുകാരും അണിചേര്‍ന്നു.
തുടര്‍ന്ന് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മാര്‍ ബേസില്‍ സ്കൂളിലെയും മാതിരപ്പളളി സ്കൂളിലെയും കായിക പ്രതിഭകളെയും അധ്യാപകരെയും ആദരിച്ചു.
മാര്‍ േബസില്‍,മാതിരപ്പളളി സ്കൂളുകളുടെ മികവില്‍ എഴുപത്തിയഞ്ച് പോയിന്റ് നേടിയാണ് എറണാകുളം ജില്ല, സ്കൂള്‍ കായികമേളയില്‍ കിരീടം തിരിച്ചു പിടിച്ചത്. എംഎല്‍എ ആന്റണി ജോണ്‍,കോതമംഗംലം നഗരസഭാധ്യക്ഷ മഞ്ജു സിജു എന്നിവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്കി.