സാന്താക്ലോസിന്റെ വരവ് കണ്ട് ആളുകള്‍ അമ്പരന്നു. പിന്നീടാണ്, കേക്ക് നിര്‍മാണത്തിന്റെ ഭാഗമാണിതെന്ന് ആളുകള്‍ മനസിലാക്കിയത്. തൃശൂരില്‍ മാള്‍ ഓഫ് ജോയിയില്‍ ഒരുക്കിയ കേക്ക് നിര്‍മാണം ക്രിസ്മസിനുള്ളതാണ്. ഉണക്ക മുന്തിരിയും ചെറി പഴങ്ങളും തുടങ്ങി നിരവധി ഇനങ്ങള്‍ കോര്‍ത്തിണക്കി കേക്കിന്റെ കൂട്ടൊരുക്കി. ഗായകന് ഫ്രാങ്കോയായിരുന്നു മുഖ്യാതിഥി.
കേക്കിന് വീര്യം കൂട്ടാന്‍ മദ്യം ഒഴിച്ചായിരുന്നു കൂട്ടിക്കൊഴച്ചത്. കിച്ചന് വേഷമണിഞ്ഞ് ജോയ് മാള്‍ ജീവനക്കാരും ഉപഭോക്താക്കളും ഒന്നിച്ചണിനിരന്നു. രണ്ടു ടണ്‍ കേക്കിന് വേണ്ട വിഭവങ്ങളാണ് ഇവിടെ തയാറാക്കിയത്.