തൃശൂര്‍ ചേറ്റുവ കോട്ട സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിദ്യാര്‍ഥികളുടെ കത്ത്. കടപ്പുറം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് മുഖ്യമന്ത്രിക്ക് കത്തയച്ച്. പൈതൃക സ്മാരകമായിട്ടും ചേറ്റുവ കോട്ട സംരക്ഷിക്കാത്തത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
കടപ്പുറം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ചരിത്ര പഠനത്തിനാണ് ചേറ്റുവ കോട്ടയില്‍ എത്തിയത്. 1714ല്‍ ഡച്ചുകാര്‍ നിര്‍മിച്ച കോട്ടയാണിത്. സാമൂതിരിയുടെ ആക്രമണങ്ങള്‍ തടയാനായിരുന്നു ഇത്. കടല്‍വഴിയും കരവഴിയുമുള്ള ആക്രമണങ്ങള്‍ തടയാന്‍ ചുറ്റുമുള്ള കിടങ്ങ് തീര്‍ത്തിരുന്നു. പൊന്തക്കാട് മൂടി കിടക്കുന്നതിനാല്‍ കിടങ്ങ് കാണാന്‍ കഴിയില്ല. കോട്ടയുടെ ഉള്‍വശത്തും കാടുമൂടി കിടക്കുന്നു. ചരിത്രത്തിന്റെ പ്രാധാന്യം മനസിലാക്കിയപ്പോഴാണ് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതാന്‍ തീരുമാനിച്ചത്.
കോട്ടയെ പൈതൃക സ്മാരമാക്കിയത് 2005ലായിരുന്നു. ഔഷധസസ്യങ്ങളും കാട്ടുവള്ളികളും അതേപ്പടി സംരക്ഷിക്കുന്ന പദ്ധതിയായിരുന്നു സര്‍ക്കാര്‍ രൂപം നല്‍കിയത്. ലക്ഷങ്ങള്‍ ചെലവിട്ട് കിടങ്ങളുകളുടെ ആഴം വര്‍ധിപ്പിച്ചിരുന്നു. ടൂറിസം ഉന്നമിട്ട് കിടങ്ങില്‍ ബോട്ട് സവാരിയും മത്സ്യകൃഷിയും പ്രഖ്യാപിച്ചിരുന്നു. പക്ഷേ, അതൊന്നും വാഗ്ദാനത്തില്‍ ഒതുങ്ങി.