അംഗപരിമിതര്‍ക്കായി തൃശൂരില്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പ് നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപതു പേര് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തു. അംഗപരിമിതര്‍ക്ക് നീന്തല്‍ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ സംഘാടകര്‍ നീന്തല്‍ക്കുളങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ പണം നല്‍കാതെ തരില്ലെന്നായി. അവസാനം, കുട്ടനെല്ലൂര്‍ റീജന്‍സി ക്ലബ്ബാണ് സൗജന്യമായി നീന്തല്‍ക്കുളം അനുവദിച്ചത്. വിവിധ ജില്ലകളില്‍ നിന്ന് എത്തിയ നീന്തല്‍ താരങ്ങള്‍ മല്‍സരങ്ങളില്‍ അണിനിരന്നു. ശാരീരിക വൈകല്യത്തോട് പൊരുതി ഇവര്‍ നീന്തല്‍ കുളത്തില്‍ കഴിവു തെളിയിച്ചു.
ഇനി, എല്ലാ വര്‍ഷവും സമാനമായ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കും. വിജയികള്‍ക്കു മെഡലുകള്‍ വിതരണം ചെയ്തു. ദേശീയതലത്തില്‍ അംഗപരിമിതര്‍ക്കായി നടത്തുന്ന നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ വിജയികളെ പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ ശ്രമം.