E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം രണ്ടുമാസം പൂര്‍ത്തിയാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൊഴില്‍ ചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന രാപ്പകല്‍ സമരം രണ്ടുമാസം പൂര്‍ത്തിയാകുന്നു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നും ശമ്പളം വര്‍ധിപ്പിക്കണമെന്നുമാണ് പ്രധാന ആവശ്യം. എന്നാല്‍ സമരം അന്യായമാണെന്ന് മാനേജ്മെന്റ് പ്രതികരിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവമോര്‍‍ച്ചയും എ.ഐ.വൈ.എഫും ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി

രാപ്പകല്‍ സമരം 55 ദിവസങ്ങള്‍ പിന്നിട്ടു. ആശുപത്രിയിലെ 117 നഴ്സുമാരാണ് സമരമുഖത്തുള്ളത്. 14 മണിക്കൂര്‍വരെ തുടര്‍ച്ചയായി ജോലിെചയ്യുന്നവര്‍ക്ക് പോലും മിനിമം വേതനം ലഭിക്കുന്നില്ലെന്നാണ് പരാതി. ഷിഫ്റ്റ് സമ്പ്രദായവും ഇല്ല. സമരം ഒന്നരമാസം പിന്നിട്ടതോടെ  നിരാഹാരസമരം തുടങ്ങിയിരിക്കുകയാണ് നഴ്സുമാര്‍.

സമരത്തിന് തുടക്കമിട്ട യു.എന്‍.എയിലെ അംഗങ്ങളായ രണ്ടു നഴ്സുമാരെ ആശുപത്രി മാനേജ്മെന്റ് പുറത്താക്കിയിരുന്നു. മാനേജ്മെന്റിന്റെ ധിക്കാരപരമായ നടപടിക്കെതിരെയാണ് പ്രതിഷേധം. 

എന്നാല്‍ മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ തയ്യാറാണെന്നും പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാനാവില്ലെന്നുമാണ് ആശുപത്രി  മാനേജ്മെന്റിന്‍റെ നിലപാട്. മന്ത്രിമാരായ തോമസ് ഐസകും പി.തിലോത്തമനും പ്രശ്നത്തില്‍ ഇടപെട്ട് മാനേജ്മെന്റുമായി ചര്‍ച്ചനടത്തിയെങ്കിലും സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.