കൊച്ചി വീണ്ടും മാരത്തൺ ട്രാക്കിലേക്ക്. കൊച്ചി നഗരസഭ, സോൾസ് ഒാഫ് കൊച്ചിൻ, മലയാളമനോരമ എന്നിവര്‍ ചേർന്നാണ് ഇത്തവണത്തെ സ്പൈസ് കോസ്റ്റ് മാരത്തൺ സംഘടിപ്പിക്കുന്നത്. സച്ചിൻ തെൻഡുൽക്കർ മാരത്തൺ ഫ്ലാഗ് ഒാഫ് ചെയ്യും.
കൊച്ചിയുടെ ആവേശമാണ് എല്ലായ്പ്പോഴും മാരത്തൺ. നവംബർ 12ന് സച്ചിൻ തെൻഡുൽക്കർ ഫ്ലാഗ് ഒാഫ് െചയ്യുന്ന സ്പൈസ് കോസ്റ്റ് മാരത്തൺ ഇനി മുതൽ കൊച്ചിയുടെ ഒഫിഷ്യൽ മാരത്തൺ കൂടിയാണ്. 42.2 കിലോമീറ്റർ ഫുൾ മാരത്തൺ, 21.1 കിലോമീറ്റർ ദൂരത്തിലുള്ള ഹാഫ് മാരത്തൺ , 8 കിലോമീറ്റർ ഫാമിലി മാരത്തൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മാരത്തൺ ക്രമീകരിച്ചിരിക്കുന്നത്. ഒാൺലൈൻ വഴി മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് മാരത്തണിൽ പങ്കെടുക്കാൻ കഴിയുക.
ആയിരത്തി ഒരുന്നൂറ്, തൊള്ളായിരം, 600 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ നിരക്കുകൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് റജിസ്ട്രേഷൻ നിരക്കിൽ ഇളവും അനുവദിച്ചിട്ടുണ്ട്. വില്ലിങ്ടൺ ഐലൻഡിൽ നിന്നാരംഭിക്കുന്ന മാരത്തൺ ഫോർട്ട്്കൊച്ചി, മട്ടാഞ്ചേരി, തേവര, എം.ജി.റോഡ്, മറൈന്‍ഡ്രൈവ് വഴി ഐലൻഡിൽ തന്നെ സമാപിക്കും. കാണികളായി എത്തുന്നവർക്കും മാരത്തണിൽ അതാത് സ്ഥലങ്ങളിൽ അണിചേരാം. കൊച്ചി ജനതയുടെ പരമാവധി പങ്കാളിത്തം തന്നെയാണ് നഗരത്തിന്റെ സ്വന്തം മാരത്തണായ സ്പൈസ് കോസ്റ്റ് മാരത്തണിലൂടെ ലക്ഷ്യമിടുന്നതും.