E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

സര്‍ക്കാര്‍ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസേഴ്സ് ക്ലബ് വാടകപോലും നല്‍കുന്നില്ലെന്ന് പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂര്‍ അയ്യന്തോളില്‍ സര്‍ക്കാര്‍ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫിസേഴ്സ് ക്ലബ്, വാടകപോലും നല്‍കുന്നില്ലെന്ന് പരാതി. ക്ലബ്ബിന് സര്‍ക്കാര്‍ മന്ദിരം അനുവദിച്ചതിന്റെ രേഖകളൊന്നും കലക്ടറേറ്റില്‍ ഇല്ലെന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച മറുപടി. സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്നാണ് ഈ ക്ലബ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ ഓഫിസേഴ്സ് ക്ലബ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതാണ് ക്ലബ് എങ്കിലും കെട്ടിടം വിട്ടുകൊടുത്തതിന്റെ യാതൊരു രേഖയും ഇപ്പോള്‍ ലഭ്യമല്ല. കെട്ടിടത്തിന്റെ വാടകയിനത്തില്‍ ഇതുവരെ ഒന്നും കിട്ടിയിട്ടില്ല. 

വെള്ളത്തിന്റെ ചാര്‍ജ് പോലും ലഭിക്കുന്നില്ല. സര്‍ക്കാരിന് ഇതു സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്നാണ് പരാതി. സമീപത്തുള്ള വനിത ഇന്‍ഡോര്‍ സ്റ്റേറിയം വാടകയ്ക്കു നല്‍കി ക്ലബ്ബിന് വരുമാനം ലഭിക്കുന്നുണ്ട്. ഇത് എത്രയാണെന്ന രേഖപോലും കലക്ടറേറ്റില്‍ ഇല്ല. പൊതുജനങ്ങള്‍ക്കു ക്ലബ്ബിലേക്ക് പ്രവേശനമില്ല. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കായിക പരിശീലനത്തിനുള്ള സ്ഥലമാണ് ഇന്‍ഡോര്‍ സ്റ്റേഡിയമെന്ന് കലക്ടറേറ്റില്‍ നിന്ന് കിട്ടിയ വിവരാവകാശ രേഖയില്‍ പറയുന്നു. ക്ലബ്ബിന്റെ മേല്‍നോട്ടത്തില് ‍നടക്കുന്ന കെട്ടിട നിര്‍മാണത്തിന് ടെന്‍ഡര്‍ വിളിച്ചില്ലെന്നും പരാതിയുണ്ട്. ജില്ലാ കലക്ടര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.