അണ്ടർ 17 ലോകകപ്പ് ലഹരി കേക്ക് മിക്സിങ്ങിലും. ലോകകപ്പ് താരങ്ങളെ പങ്കെടുപ്പിച്ചാണ് കൊച്ചി ക്രൗൺ പ്ളാസ ഹോട്ടലിൽ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കുള്ള കേക്ക് മിക്സിങ്ങ് സംഘടിപ്പിച്ചത്. ബ്രസീൽ, സ്പെയിൻ, കൊറിയ, നൈജർ എന്നീ രാജ്യങ്ങളിലെ താരങ്ങൾ കേക്ക് മിക്സിങ്ങിൽ പങ്കെടുത്തു.
കളിക്കളത്തിലെ പിരിമുറുക്കങ്ങളെല്ലാം മാറ്റിവെച്ചാണ് ഈ കൗമാരക്കൂട്ടം കേക്ക് മിക്സിങ്ങിൽ പങ്കെടുത്തത്. ബ്രസീലിന്റെയും സ്പെയിനിന്റെയും, കൊറിയയുടേയും, നൈജറിന്റെയും കുട്ടി താരങ്ങൾ ഒന്നിച്ചെത്തിയത് എല്ലാവർക്കും കൗതുകമായി.
ഡ്രൈ ഫ്രൂട്സും റെഡ് വൈനും ഉൾപ്പെടെയുള്ള ചേരുവകളാണ്് കേക്കിനായി കൂട്ടിയോജിപ്പിച്ചത്. ബ്രസീലിന്റെയും , സ്പെയിനിന്റെയും ഷെഫുമാരും ഇതിൽ പങ്കാളികളായി. ഇവർക്ക് പുറമേ ഹോട്ടൽ ജീവനക്കാരും കുട്ടികളടക്കമുള്ള താമസക്കാരും കേക്ക് മിക്സിങ്ങിന്റെ ഭാഗമായി.