കുട്ടനാടന്‍ പാടങ്ങളില്‍ രണ്ടാംകൃഷിയുടെ നെല്ല് സംഭരണം തുടങ്ങി. വെള്ളപ്പൊക്കത്തെ അതിജീവിച്ച പാടങ്ങളില്‍ മികച്ച വിളവാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഈര്‍പ്പം കൂടുതലാണെന്ന മില്ലുകളുടെ വാദം കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്.
കുട്ടനാട്ടിലെ എടത്വ, ചെറുതന കൃഷിഭവനുകളുടെ പരിധിയിലെ പാടങ്ങളിലാണ് കൊയ്ത്തും സംഭണവും നടക്കുന്നത്. എടത്വ പഞ്ചായത്തിലെ എരവുകരി പാടത്താണ് ആദ്യം വിളവെടുത്തതും സംഭരണം തുടങ്ങിയതും. മുപ്പതുവര്‍ഷത്തിനുശേഷമാണ് ഈ പാടത്ത് രണ്ടാംകൃഷിയിറക്കിയത്. വെള്ളപ്പൊക്കം ആശങ്ക സൃഷ്ടിച്ചെങ്കിലും മികച്ച വിളവാണ് കിട്ടിയതെന്ന് കര്‍ഷകര്‍ പറയുന്നു.
തുടക്കത്തില്‍ നാല് ലോഡ് നെല്ലാണ് എരവുകരിയില്നിന്ന് സംഭരിച്ചത്. മുപ്പത്തിയഞ്ച് ലോഡ് നെല്ല് ഇനിയും സംഭരിക്കാനുണ്ട്. ഇടയ്ക്കിടെ പെയ്യുന്ന മഴയും കര്‍ഷകരെ ആശങ്കയിലാക്കുന്നു. സംഭരണത്തിനെത്തുന്ന മില്ലുകള്‍ ഈര്‍പ്പം അധികമാണെന്ന് വാദിക്കുന്നതാണ് പ്രശ്നം. ക്വിന്റലിന് മൂന്ന് കിലോ നെല്ല് അധികം നല്‍കണമെന്നാണ് മില്ലുകളുടെ നിലപാട്. തൊട്ടടുത്തുള്ള പാടങ്ങളിലും ഇപ്പോള്‍ കൊയ്ത്ത് പുരോഗമിക്കുകയാണ്. കൊയ്തെടുക്കുന്ന നെല്ല് ഉടന്‍ സംഭരിക്കണമെന്നുമാത്രമാണ് കര്‍ഷകരുടെ ആഗ്രഹം.