വിവാഹ വസ്ത്രങ്ങളുടെ വൈവിധ്യവുമായി ശീമാട്ടി ബ്രൈഡല്‍ ഷോ. കൊച്ചി ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചലച്ചിത്ര താരങ്ങളടക്കം പങ്കെടുത്തു.
വിവാഹ വസ്ത്ര വിപണിയിലെ പുതുമകള്‍ കോത്തിണക്കിയായിരുന്നു ബ്രൈഡല്‍ ഷോ. ബീന കണ്ണന് രൂപകല്പന ചെയ്ത വിവാഹ വസ്ത്രങ്ങളണിഞ്ഞ് സുന്ദരിമാര്‍ റാമ്പിലെത്തി.
ബ്രൈഡല്‍ ഷോയ്ക്ക് മാറ്റുകൂട്ടാന്‍ ചലച്ചിത്ര താരങ്ങളും റാമ്പില്‍ ചുവടുവച്ചു. മമ്താ മോഹന്‍ദാസും,രാധിക ആപ്്തെയുമായിരുന്നു റാമ്പിലെത്തിയത്. കലാപ്രകടനങ്ങളും ബ്രൈഡല്‍ ഷോയുടെ ഭാഗമായി അരങ്ങേറി.