ആദ്യാക്ഷരം കുറിച്ച ഓട്ടിസം ബാധിതരായ കുരുന്നുകള്‍ക്കു സ്നേഹസമ്മാനമായി വെര്‍ച്വല്‍ റിഹാബിലിറ്റേഷന്‍ ആപ്. കൊച്ചിയിലെ ജീവനീയം ചാരിറ്റബിള്‍ ട്രസ്റ്റാണ് ഡിജിറ്റല്‍ ആപ് രൂപപ്പെടുത്തിയത്. വെല്ലുവിളികളെ അതിജീവിക്കാൻ ഈ കുരുന്നുകൾക്ക് ഇനി അക്ഷരങ്ങളും കൂട്ടാവുകയാണ്. തമ്മനത്തെ ജീവനീയം ഓട്ടിസം സെന്ററിലാണ് പത്തിലധികം കുരുന്നുകൾ ആദ്യക്ഷരം കുറിച്ചത്. ഇതോടൊപ്പം തന്നെ ഓട്ടിസം ബാധിച്ചവർക്കായി ഒരു പുതിയ ഡിജിറ്റൽ ആപും പുറത്തിറക്കി.
കുട്ടികളുടെ ചിന്താശേഷി വര്‍ധിപ്പിക്കാൻ പുതിയ ആപ്് സഹായകരമാകുമെന്നാണ് പ്രതീക്ഷ. ജീവനീയം ഓട്ടിസം കേന്ദ്രത്തിലെ ഡോക്ടര്‍ രശ്മിയാണ് വെര്‍ച്വല്‍ റിഹാബിലിറ്റേഷന്‍ ആപിന് പിന്നിൽ. കുട്ടികൾക്കായി പ്രത്യേക മുറികളും ജീവനീയത്തിൽ ഒരുക്കിയിട്ടുണ്ട്.