തൃശൂര്‍ ജില്ലയിലെ പ്രാദേശിക എതിര്‍പ്പുകള്‍ മറികടന്ന് കണ്‍സ്യൂമര്‍ഫെഡ് രണ്ടു മദ്യ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുന്നു. കുന്നംകുളത്തും വടക്കാഞ്ചേരിയിലുമാണ് മദ്യ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരുന്നത്.
കണ്‍സ്യൂമര്‍ഫെഡിന് തൃശൂര്‍ ജില്ലയില്‍ നാലു മദ്യശാലകളാണ്. ഇതില്‍ വടക്കാഞ്ചേരിയിലും കുന്നംകുളത്തും കൊടുങ്ങല്ലൂരിലും സാധാരണ മദ്യവില്പന കേന്ദ്രങ്ങളാണ് നിലവില്‍. ഈ മൂന്നിടങ്ങളും നവീകരിച്ച് സൂപ്പര്‍മാര്‍ക്കറ്റ് മാതൃകയില്‍ മദ്യശാല ക്രമീകരിക്കാന്‍ പണികള്‍ തുടങ്ങി. പ്രാദേശികമായി എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നയം മുന്‍നിര്‍ത്തി മുന്നോട്ടുപോകാനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം.
600 മുതല്‍ 5000 രൂപ വരെയുള്ള ഇനങ്ങള്‍ ആവശ്യക്കാര്‍ സ്വയം തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് ക്രമീകരണം. ബവ്റിജസ് ഔട്ട്്ലെറ്റിന് പതിനാലു വില്പന കേന്ദ്രങ്ങള്‍ ജില്ലയിലുണ്ട്. പലിയടത്തും മദ്യവില്പന കേന്ദ്രങ്ങള്‍ വരുന്നതില്‍ പ്രക്ഷോഭം ശക്തവുമാണ്.