ചികിൽസ മാത്രമല്ല സംഗീതവും വഴങ്ങുമെന്ന് തെളിയിക്കുകയാണ് കൊച്ചിയിലെ ഒരുകൂട്ടം ദന്തഡോക്ടർമാർ. പുതിയ മ്യൂസിക് ബാൻഡ് രൂപികരിച്ച് സംഗീത ലോകത്ത് സജീവമാവുകയാണ് ഇവർ. കൊച്ചി നഗരത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഏഴ് ദന്ത ഡോക്ടർമാരാണ് മ്യൂസിക് ബാൻഡിന് പിന്നിൽ. പൾപ് എന്നാണ് ബാൻഡിന്റെ പേര്. കഴിഞ്ഞ ദിവസം രൂപീകരിച്ച ബാൻഡിന് മികച്ച പ്രതികരണമാണ് സംഗീതാസ്വാദകരിൽ നിന്നു ലഭിക്കുന്നത്.
Advertisement