അനശ്വര സംഗീത സംവിധായകൻ ആർ.ഡി.ബർമന് കൊച്ചിയുടെ സംഗീതാഞ്ജലി.ആലപ് മ്യൂസിക് ഫൗണ്ടേഷനാണ് ആർ.ഡി.ബർമ്മന്റെ ഗാനങ്ങൾ കോർത്തിണക്കി സംഗീത സന്ധ്യ അവതരിപ്പിച്ചത്. സംഗീത പ്രേമികളുടെ മനം കവർന്ന രാഹുൽ ദേവ് ബർമൻ എന്ന പഞ്ചം ദാ ഈണം നൽകിയ ഗാനങ്ങൾ. കൊച്ചിയിലെ ഒരു കൂട്ടം ഗായകരാണ് സംഗീതാഞ്ജലിക്ക് പിന്നിൽ. സംഗീത സന്ധ്യയുടെ ടിക്കറ്റ് വിറ്റതിലൂടെ ലഭിച്ച പണം ആലപ് മ്യൂസിക് ഫൗണ്ടേഷന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.
Advertisement